Crime Idukki Kerala Kerala Mex Kerala mx
0 min read
65

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 15 വർഷം കഠിനതടവ്

January 2, 2025
0

ചെറുതോണി: സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അമ്പത്തഞ്ചുകാരന് 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത് രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെ (55) യാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസമാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ വിട്ട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
52

എഴുത്തുകാരുടെ സംഗമവേദിയാകാൻ നിയമസഭ പുസ്തകോത്സവം

January 2, 2025
0

തിരുവനന്തപുരം : സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് പുരസ്‌കാരജേതാക്കളുൾപ്പെടെയുള്ള നോവലിസ്റ്റുകളും കഥാകൃത്തുക്കളും സാഹിത്യ നിരൂപകരും പത്രപ്രവർത്തകരും അനുവാചകരോട് സംവദിക്കുക. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദനാണ് ആദ്യ ദിനത്തിൽ മീറ്റ് ദ ഓതർ സെഷന് തുടക്കമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പി സായിനാഥ്, എൻ എസ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
65

ആയിരം വർഷങ്ങൾ പഴക്കം ; സൗദിയിൽ പുരാതന നഗരം കണ്ടെത്തി

January 2, 2025
0

റിയാദ്: ആയിരം വർഷങ്ങൾ പഴക്കമുള്ള പുരാതന നഗരം സൗദിയിലെ അല്‍ ബഹയില്‍ കണ്ടെത്തി. അല്‍ ബഹയിലെ അല്‍ മഅമല എന്ന പ്രദേശത്താണ് ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തിയത്. ഗ്രാനൈറ്റ് കല്ല് കൊണ്ടുള്ള മതിലുകളും മണ്ണുകൊണ്ടുള്ള ടൈലുകളും ജിപ്സം പൊതിഞ്ഞ ഭിത്തികളുമാണ് കണ്ടെത്തിയത്. നിര്‍മാണ നൈപുണ്യത്തിന്റെ അടയാളങ്ങള്‍ ഓരോ വസ്തുവിലും കാണാം. മുറികളും സ്റ്റോറുകളും ജലസംവിധാനവും അടുക്കളകളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍മ്മാണം. ആധുനിക നഗരങ്ങളുടെ മാത്യകയിലാണ് ഈ പട്ടണം ഉള്ളത്.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
73

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

January 2, 2025
0

തൃശ്ശൂർ : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.  

Continue Reading
Ernakulam Kerala Kerala Mex Kerala mx Pravasi
1 min read
70

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് : പ്രവാസി മലയാളിയുടെ നാലരക്കോടി തട്ടി

January 2, 2025
0

കൊച്ചി: പ്രവാസി മലയാളിയായ പെരുമ്പാവൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് നാലരക്കോടി രൂപ. ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധയാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തട്ടിപ്പിനിരയായ മലയാളി ദുബായിയില്‍ വെച്ച് ഒരാളെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സാപ്പ്, ജിമെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്

Continue Reading
Crime Kerala Kerala Mex Kerala mx Kottayam
0 min read
49

കിടപ്പുമുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

January 2, 2025
0

കോട്ടയം: എൽ.എസ്.ഡി. സ്‌റ്റാമ്പും ഹാഷിഷ് ഓയിലും കിടപ്പുമുറിയിൽനിന്ന് പിടികൂടിയ സംഭവത്തിലെ പ്രതിക്കു 10 വർഷം കഠിന തടവും 50000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമദ് കൈയ്‌സിനെ (23)നെയാണ് തൊടുപുഴ എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2023 ജനുവരി എട്ടിനാണു ഇയാളുടെ വീട്ടിൽനിന്ന്, വിൽപ്പനയ്ക്കു കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്.ഡി.സ്‌റ്റാമ്പും 0.26 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
87

അച്ചൻകോവിലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

January 2, 2025
0

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14 വയസ്സോളമുള്ള പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നുംതന്നെയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശരീരപരിശോധന നടത്തി.  

Continue Reading
Alappuzha Crime Kerala Kerala Mex Kerala mx
1 min read
47

പട്ടാപ്പകൽ വീട്ടമ്മയുടെ വായിൽ തുണിതിരുകി കെട്ടിയിട്ടു; മോഷണശ്രമമെന്ന് സംശയം

January 2, 2025
0

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിന് ഇരയായത്. ജോലിക്കുപോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്‌ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
52

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപം ; എ വിജയരാഘവനെതിരെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

January 2, 2025
0

മലപ്പുറം : മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എ വിജയരാഘവന്റെ വിവാദ പ്രസ്താവന…. മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം അധിക്ഷേപിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
74

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു

January 2, 2025
0

ചെന്നിത്തല: ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജൻ്റ് ഉൾപ്പെടെ രണ്ടുപേർക്കു തെരുവ് നായയുടെ കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റ് പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണു കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവുനായകളുടെ ശല്യം ഏറുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

Continue Reading