‘കാഫിറിന് വോട്ടു ചെയ്യരുത്’: വർഗീയ പ്രചാരണത്തിനു പിന്നിൽ യുഡിഎഫ്; വ്യാജമാണെങ്കിൽ തെളിയിക്കട്ടെയെന്ന് കെ.കെ.ശൈലജ
Kerala Kerala Mex Kerala mx Top News
1 min read
13

‘കാഫിറിന് വോട്ടു ചെയ്യരുത്’: വർഗീയ പ്രചാരണത്തിനു പിന്നിൽ യുഡിഎഫ്; വ്യാജമാണെങ്കിൽ തെളിയിക്കട്ടെയെന്ന് കെ.കെ.ശൈലജ

April 27, 2024
0

വടകര: തനിക്കെതിരെ വർഗീയ പ്രചാരണം ഉണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു തന്നെയാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. വർഗീയ പ്രചരണം വ്യാജമാണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യാജമാണെങ്കിൽ അത് യുഡിഎഫ് തെളിയിക്കട്ടേയെന്നും ശൈലജ പറഞ്ഞു. കെ.കെ.ശൈലജയ്ക്കെതിരെ ‘കാഫിർ’ എന്ന പരാമർശമുള്ള വാട്സാപ് സന്ദേശം പ്രചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ‘‘എനിക്ക് കിട്ടിയ പേജിന്റെ സ്ക്രീൻഷോട്ട് കൈവശമുണ്ട്. അതിൽനിന്ന് മനസ്സിലാകുന്നത് അവരുടെ പ്രവർത്തകരുടെ പേജിൽനിന്നാണ് വന്നതെന്നാണ്. അത് വ്യാജമാണെന്ന് ഷാഫി പറയുന്നതു കേട്ടു. അങ്ങനെയെങ്കിൽ അവരത്

Continue Reading
‘ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു, പരാതികൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്’; വിശദീകരണവുമായി ഗവർണർ
Kerala Kerala Mex Kerala mx National Top News
1 min read
15

‘ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു, പരാതികൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്’; വിശദീകരണവുമായി ഗവർണർ

April 27, 2024
0

ഡൽഹി: ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ​ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കം

Continue Reading
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
13

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

April 27, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നു. വോട്ടെടുപ്പ്

Continue Reading
ബഹ്റൈനില്‍ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx World
1 min read
17

ബഹ്റൈനില്‍ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്

April 27, 2024
0

  മനാമ: ബഹ്റൈനില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും മുന്നറിയിപ്പ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അസ്ഥിരമായ കാലാവസ്ഥ കുറച്ചു ദിവസങ്ങള്‍ നീണ്ടു നിന്നേക്കാം. മഴയും ഇടിയോട് കൂടിയ മഴയും ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് മെയ് നാല് വരെ നീളും. ബ​ഹ്‌​റൈ​നിൽ അ​ടു​ത്തി​ടെ ക​ന​ത്ത മ​ഴ​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും

Continue Reading
രാജ് മോഹൻ ഉണ്ണിത്താൻ 1973 മുതലുള്ള ചരിത്രം പറയും; പത്മജേ, വടി കൊടുത്ത് അടി വാങ്ങരുത്
Kerala Kerala Mex Kerala mx Special
1 min read
14

രാജ് മോഹൻ ഉണ്ണിത്താൻ 1973 മുതലുള്ള ചരിത്രം പറയും; പത്മജേ, വടി കൊടുത്ത് അടി വാങ്ങരുത്

April 27, 2024
0

കളി രാജ്‌മോഹൻ ഉണ്ണിത്താനോട് വേണ്ടാ, കളിക്കാൻ ചെന്നാൽ കളി പഠിപ്പിക്കും, അതാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ശൈലി. വായ്‌ക്കും നാക്കിനും ഒരു ബെല്ലും ബ്രെക്കുമില്ല. എന്തും വിളിച്ചു പറയും. അത്രയും ചങ്കൂറ്റം കോൺഗ്രസ്സിൽ മറ്റാർക്കെങ്കിലുമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലന്ന് തന്നെ പറയാം . രാജ് മോഹൻ ഉണ്ണിത്താനെക്കുറിച്ച് ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ പത്മജയ്ക്ക് ഒരു മറുപടി ഇന്ന് രാവിലെ ഉണ്ണിത്താൻ കൊടുത്തിരുന്നു. അതുകൊണ്ട് പറഞ്ഞതാ, ചുമ്മാതിരിക്കുന്നിടത്ത് ചുണ്ണാമ്പിട്ട് കുത്തുന്നത് പത്മജയ്ക്ക്

Continue Reading
‘ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല; തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം’, കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ
Kerala Kerala Mex Kerala mx Top News
1 min read
15

‘ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല; തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം’, കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

April 27, 2024
0

  തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ. പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച കെകെ ശൈലജ വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി. ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നാണ് തൻ്റെ ബോധ്യം. വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളിൽ

Continue Reading
കാലവര്‍ഷ മുന്നൊരുക്കം; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണുകളുടെ ട്രയല്‍ റണ്‍ നടത്തും, ആളുകൾ പരിഭ്രാന്തരാകരുതെന്ന് അറിയിപ്പ്
Kerala Kerala Mex Kerala mx
1 min read
14

കാലവര്‍ഷ മുന്നൊരുക്കം; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണുകളുടെ ട്രയല്‍ റണ്‍ നടത്തും, ആളുകൾ പരിഭ്രാന്തരാകരുതെന്ന് അറിയിപ്പ്

April 27, 2024
0

  ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Continue Reading
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സര്‍വൈവല്‍ ത്രില്ലര്‍; മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
16

ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സര്‍വൈവല്‍ ത്രില്ലര്‍; മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

April 27, 2024
0

  ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തുമ്പോള്‍ മികച്ച അഭിപ്രായം നേടിയാല്‍ ഭേദപ്പെട്ട സാമ്പത്തിക വിജയം നേടുമെന്നല്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാവുമെന്ന് ആരും കരുതിയിരുന്നില്ല. നിലവില്‍ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ ഈ സര്‍വൈവല്‍ ത്രില്ലര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഒഫിഷ്യല്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്

Continue Reading
ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഹൈബ്രിഡ് കാറുകളുമായി മാരുതി സുസുക്കി
Kerala Kerala Mex Kerala mx Tech
1 min read
17

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഹൈബ്രിഡ് കാറുകളുമായി മാരുതി സുസുക്കി

April 27, 2024
0

  രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിക്ക് നിലവിൽ രണ്ട് ശക്തമായ ഹൈബ്രിഡ് വാഹനങ്ങളുണ്ട്. ഗ്രാൻഡ് വിറ്റാരയും ഇൻവിക്ടോയും. ഈ രണ്ട് മോഡലുകളും ടൊയോട്ടയുടെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ബഹുജന വിപണിയിലേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടുതൽ പ്രാപ്യമാക്കാൻ ലക്ഷ്യമിട്ട്, മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഒരു ഹൈബ്രിഡ് മോഡൽ വികസിപ്പിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഫ്രോങ്ക്സ് കോംപാക്ട്

Continue Reading
പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
15

പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

April 27, 2024
0

  പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഇവർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading