വയനാട് തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്രം
Kerala Kerala Mex Kerala mx National Top News
1 min read
0

വയനാട് തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്രം

4 seconds ago
0

ന്യൂഡല്‍ഹി: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുദ്ദേശിച്ച് നിർമിക്കാൻ പദ്ധതിയിടുന്ന കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി അനുമതി നല്‍കി. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തല്‍

Continue Reading
സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ നീട്ടി; ജൂൺ 10 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
6

സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ നീട്ടി; ജൂൺ 10 വരെ അപേക്ഷിക്കാം

1 minute ago
0

തിരുവനന്തപുരം: സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10 വരെ നീട്ടി. ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് നീട്ടിയത്. ജൂൺ 10ന് 5 മണി വരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും

Continue Reading
കൊച്ചിയിലെ റോഡിലൂടെ നടന്നുപോകുന്ന ഒട്ടകപ്പക്ഷി, വീഡിയോ വൈറൽ
Kerala Kerala Mex Kerala mx Top News
1 min read
12

കൊച്ചിയിലെ റോഡിലൂടെ നടന്നുപോകുന്ന ഒട്ടകപ്പക്ഷി, വീഡിയോ വൈറൽ

2 minutes ago
0

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണെന്ന് ചോദിച്ചാൽ ഒട്ടകപക്ഷി എന്ന് നമ്മൾ പറയും. അതിനെ ആരും പ്രത്യേകിച്ച് മലയാളികൾ നേരിട്ട് കണ്ടിട്ടുണ്ടാകണമെന്നില്ല. കാരണം ആഫ്രിക്കയിലാണ് അവ കൂടുതലും ഉള്ളതെന്നതാണ്. ഇവയുടെ ഭാരം കാരണമാണ് ഒട്ടകപക്ഷിക്ക് പറക്കാൻ സാധിക്കാത്തത്. ഒട്ടകപക്ഷി കൂടുതലും ആഫ്രിക്കയിലാണെങ്കിലും അടുത്തിടെ ഒരു ഒട്ടകപ്പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ ആലുവയ്ക്ക് അടുത്തുള്ള എടത്തല എന്ന സ്ഥലത്തിലൂടെ ഒരു ഒട്ടകപ്പക്ഷി നടക്കുന്ന വീഡിയോയാണ് ഇത്.

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് നിരവധി തവണ; 74 കാരന് 20 വർഷം തടവും 21 ല​ക്ഷം രൂപ പിഴയും ശിക്ഷ
Kerala Kerala Mex Kerala mx National Top News
0 min read
20

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് നിരവധി തവണ; 74 കാരന് 20 വർഷം തടവും 21 ല​ക്ഷം രൂപ പിഴയും ശിക്ഷ

5 minutes ago
0

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരവധി തവണ ലൈം​ഗികാതിക്രമത്തിന് ഇരകളാക്കി. 74കാരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്,ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാ​ൾ പലതവണ പീഡിപ്പിച്ചത്. പോ​ക്സോ വകുപ്പ്, ഐ.പി.സി സെക്ഷൻ 376എ.ബി എന്നിവ ചുമത്തിയാണ് പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റവാളിയുടെ പ്രവൃത്തി ഇരകളുടെ മാനസികാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ

Continue Reading
പന്നായി പാലത്തിൽ ബാരിക്കേഡ് വെച്ചു
Kerala Kerala Mex Kerala mx Top News
0 min read
18

പന്നായി പാലത്തിൽ ബാരിക്കേഡ് വെച്ചു

6 minutes ago
0

മാന്നാർ: പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഏറെ നാളുകൾക്കു ശേഷം ആ തീരുമാനം വന്നു. പന്നായി പാലത്തിൽ ബാരിക്കേഡ് സ്ഥാപിച്ചു. തിരുവല്ല – മാന്നാർ സംസ്ഥാന പാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാ നദിക്ക് കുറുകെയുള്ള പന്നായി പാലത്തിൽ ആണ് ബാരിക്കേഡ് സ്ഥാപിച്ചത്. പാലത്തിന്റെ ഉയരം കുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ വലിയ ഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ

Continue Reading
അഴിമതി ഇല്ലാതാക്കാൻ 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണം; ആവശ്യമുയർത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
Kerala Kerala Mex Kerala mx National Top News
0 min read
26

അഴിമതി ഇല്ലാതാക്കാൻ 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണം; ആവശ്യമുയർത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

19 minutes ago
0

ഹൈദരാബാദ്: രാജ്യത്തെ അഴിമതി പൂർണമായും തുടച്ചുനീക്കാൻ 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നടപടി സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. തെലുങ്കു ദേശം പാര്‍ട്ടിയുടെ മെഗാ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. 500, 1,000, 2,000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയെ

Continue Reading
നാല് സംസ്ഥാനങ്ങളിൽ നാളെ വീണ്ടും മോക്ക് ഡ്രിൽ
Kerala Kerala Mex Kerala mx National Top News
0 min read
28

നാല് സംസ്ഥാനങ്ങളിൽ നാളെ വീണ്ടും മോക്ക് ഡ്രിൽ

20 minutes ago
0

ന്യൂഡൽഹി: വീണ്ടും സിവിൽ ഡിഫൻസി​ന്റെ മോക്ക് ഡ്രിൽ. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലാണ് നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മോക്ക്ഡ്രിൽ. അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പരിശീലിക്കുക. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ്

Continue Reading
ചൂട് കൂടുന്നു; ഖത്തറിൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ചൂട് കൂടുന്നു; ഖത്തറിൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

21 minutes ago
0

ദോഹ: രാജ്യത്ത് വേനൽ ചൂട് കനത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് ​​നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി

Continue Reading
ബിഹാറില്‍ വിദേശ മദ്യം കടത്താന്‍ ഉപയോഗിച്ച കുതിര അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
32

ബിഹാറില്‍ വിദേശ മദ്യം കടത്താന്‍ ഉപയോഗിച്ച കുതിര അറസ്റ്റിൽ

21 minutes ago
0

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ വിദേശ മദ്യം കടത്താൻ ഉപയോഗിച്ച കുതിരയും അറസ്റ്റിൽ. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. പൊലീസ് സൂപ്രണ്ട് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് 50 ലിറ്റര്‍ മദ്യവും കുതിരയെയും കണ്ടെത്തിയത്. മദ്യക്കടത്തുകാര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. കുതിരയുടെ ശരീരത്തില്‍ കെട്ടിവെച്ചിരുന്ന 50 ലിറ്റര്‍ മദ്യവും പൊലീസ് കണ്ടെടുത്തു. ഗന്ധക് ദിയാര പ്രദേശത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. ദിയാര

Continue Reading
റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
30

റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി

22 minutes ago
0

തിരുവനന്തപുരം: കോഴികോട്ടെയും കണ്ണൂരിലെയും രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയിൽവെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവെ മന്ത്രിയ്ക്ക് അദ്ദേഹം കത്തെഴുതി. ഈ സ്‌റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട്, കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ എന്നീ സ്‌റ്റേഷനുകളാണ് അടച്ചുപൂട്ടുന്നത്. നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷനുകളെ

Continue Reading