Business Kerala Kerala Mex Kerala mx Top News
1 min read
70

കേരളത്തിൻ്റെ സാമ്പത്തിക സാധ്യതകൾ തുറക്കാൻ നീക്കം; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്

February 21, 2025
0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും സംസ്ഥാനത്ത് സിമന്റ് ഉല്‍പ്പാദന ശേഷി വർധിപ്പിക്കാൻ സംരംഭങ്ങൾ തുടങ്ങുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത്

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
83

യന്തിരൻ സിനിമ വിവാദം; സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

February 21, 2025
0

ചെന്നൈ: യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി ഇ.ഡി. സംവിധായകൻ ശങ്കറിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 20ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
62

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരരുതെന്ന് ഹൈക്കോടതി; വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

February 21, 2025
0

ഡൽഹി: മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തവരവിന് സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാൻ അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ തുടങ്ങിയവരുടെ ബെഞ്ചിന്റെയാണ് നടപടി. കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും മൃഗസ്നേഹികളുടെ

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
67

യുഎഇയിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവുകൾ

February 21, 2025
0

തിരുവനന്തപുരം: യുഎഇയിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. എവിയേഷനിലാണ് ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവുകളുള്ളത്. റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആകെ 100 ഒഴിവുകളാണ്. 10-ാം ക്ലാസ് യോഗ്യത ഉള്ള പുരുഷൻമാർക്കാണ് അവസരം. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ലെവൽ, ലെവൽ 2 ആയിരിക്കണം. കൂടാതെ യുഎഇ അല്ലെങ്കിൽ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ശാരീരകമായി ഫിറ്റ്

Continue Reading
Kerala Kerala Mex Kerala mx
1 min read
34

ദമ്പതികളെ മയക്കി കിടത്തി കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി

February 21, 2025
0

മലപ്പുറം: ട്രെയിനിൽ വെച്ച് പരിചയം സ്ഥാപിച്ച ശേഷം വീട്ടിലെത്തി ദമ്പതികളെ മയക്കി കിടത്തി കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ദമ്പതികളുടെ വീട്ടിൽ നിന്നും ആറ് പവൻ സ്വർണ്ണമാണ് പ്രതി കവർന്നത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. വളാഞ്ചേരി കോട്ടപ്പുറം സ്വദേശികളായ കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ

Continue Reading
Kerala Kerala Mex Kerala mx National
1 min read
112

‘ദൈവം ഇടപെട്ടാൽ പോലും ബെംഗളൂരുവിലെ ഗതാഗത കുരുക്ക് മാറില്ല’; ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ

February 21, 2025
0

കർണാടക: ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിനെ കുറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. ദൈവം ഇടപെട്ടാൽ പോലും ബെംഗളൂരുവിലെ ഗതാഗത കുരുക്കും അടിസ്ഥാനപ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു ഡി.കെ ശിവകുമാർ നടത്തിയ പരാമർശം.’രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് ബെംഗളൂരു മാറ്റാനാകില്ല. ദൈവത്തിന് പോലും അത് കഴിയില്ല. അതെല്ലാർക്കും അറിയാം. കൃത്യമായ ആസൂത്രണത്തോടു കൂടി മാത്രമേ അത് നടപ്പാക്കാൻ സാധിക്കുകയുള്ളു എന്നാണ് ശിവകുമാർ പറഞ്ഞത്. റോഡ് നിർമാണ വർക്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
51

പുന്നപ്രയിലെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം

February 21, 2025
0

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. പുന്നപ്ര ഷജീന മൻസിലിൽ റംഷാദാണ് കഴിഞ്ഞ ഒക്ടോബറിൽ തൂങ്ങിമരിച്ചത്. മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ ആൺ സുഹൃത്തിനെയും പ്രതിയാക്കണമെന്നും ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് റംഷാദിൻ്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതെത്തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

Continue Reading
Kerala Kerala Mex Kerala mx
1 min read
51

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

February 21, 2025
0

കാസർകോട്: കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാനിറങ്ങവെ അപകടത്തിൽ പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബദിയടുക്ക എൽക്കാനയിൽ 40 കാരിയായ പരമേശ്വരി മകൾ രണ്ടര വയസ്സുകാരിയായ പത്മിനി എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
85

ഭാര്യ മരിച്ചതിനു ശേഷം മരിക്കുമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി; കസേര തട്ടിമാറ്റി കടന്നുകളഞ്ഞ ഭർത്താവ് റിമാൻഡിൽ

February 21, 2025
0

കായംകുളം: വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ 48 കാരിയായ രാജേശ്വരിയമ്മയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.കൊലപാതകമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 58 കാരനായ ഭർത്താവ് ശ്രീവത്സൻ പിള്ളയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാനാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
73

മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞി​ന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയെന്ന് ഡോക്ടർമാർ

February 21, 2025
0

കൊച്ചി: ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞി​ന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കളാണ് കൊച്ചിയിലെ ആശുപത്രിയിൽ 23 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്ന നിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞ് അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചു. കൊണ്ടുവന്നപ്പോൾ 960​ ​ഗ്രാം ആയിരുന്നു കു‍ഞ്ഞിന്റെ തൂക്കം. ഇപ്പോഴത് 975 ​ഗ്രാം ആയി ഉയർന്നിട്ടുണ്ട്. കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

Continue Reading