Kerala Kerala Mex Kerala mx Special
1 min read
70

ഡെങ്കിപ്പനി പ്രതിരോധത്തിന് വ്യത്യസ്ത മാർഗവുമായി ഒരു രാജ്യം

February 20, 2025
0

മനില: ഡെങ്കിപ്പനി രാജ്യവ്യാപകമായി വർധിച്ചുവരുന്നതിനാൽ രോഗം പടർന്നു പിടിക്കുന്നത് തടയാൻ വിവിധ വഴികൾ തേടുകയാണ് ഫിലിപ്പീൻസിലെ മനില നിവാസികൾ. അതിൽ തികച്ചും വ്യത്യസ്തമായ മാർ​ഗമാണ് സെൻട്രൽ മനിലയിലെ ഒരു വില്ലേജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് ഒരു പെസോ (1.50 രൂപ) നൽകുമെന്നാണ് അഡീഷൻ ഹിൽസിലെ വില്ലേജ് ക്യാപ്റ്റന്റെ പ്രഖ്യാപനം. പ്രാദേശിക ശുചീകരണ ശ്രമങ്ങൾക്കൊപ്പം ഉഷ്ണമേഖലാ രോഗത്തിൻ്റെ വ്യാപനം തടയുന്നതിൽ താൻ ആരംഭിച്ച ബോധവൽക്കരണ പദ്ധതിക്ക്

Continue Reading
Kerala Kerala Mex Kerala mx
0 min read
53

സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നു

February 20, 2025
0

കോട്ടയം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. 64,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 64,480 രൂപയായിരുന്നു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ആ റെക്കോർഡും ഭേദിച്ചാണ് സ്വർണവില മുന്നേറുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയും ​ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. മൂന്നു ശതമാനം ജിഎസ്ടിയും 53.1 രൂപ ഹോൾമാർക്ക് ഫീസും മിനിമം അഞ്ച് ശതമാനം പണിക്കൂലിയും കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു

Continue Reading
Kerala Kerala Mex Kerala mx
0 min read
42

പൊലീസ് സ്റ്റേഷനിലെ ഫോൺ ബില്ല് അടച്ചില്ല, കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ

February 20, 2025
0

തിരുവനന്തപുരം: ഫോൺ ബില്ല് അടയ്ക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ ഫോൺ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. മൂന്ന് മാസമായി ഫോൺ പ്രവർത്തന രഹിതമാണ്‌. ബില്ലടയ്‌ക്കാൻ നിർദ്ദേശമുണ്ടായിട്ടും അടക്കാഞ്ഞതിലാണ് ബിഎസ്എൻഎലിന്റെ നടപടി. അതേസമയം പണമടക്കാൻ ആഭ്യന്തര വകുപ്പ് തയാറാകുന്നില്ല. മുപ്പതിനായിരം രൂപയോളം ബിഎസ്എൻഎല്ലിന് ആഭ്യന്തര വകുപ്പ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രേഖകൾ വകുപ്പിലേക്ക് കൈമാറിയിട്ടും പണം ഇതുവരെ അനുവദിച്ചിട്ടില്ല. സെക്രട്ടറിയേറ്റിനോട് ചേർന്നിരിക്കുന്ന സ്റ്റേഷനാണ് കന്റോൺമെന്റ് സ്റ്റേഷൻ.

Continue Reading
Kerala Kerala Mex Kerala mx National
1 min read
56

റിജോ സ്റ്റൈലിൽ ബാങ്ക് കൊളള; തോക്ക് ചൂണ്ടി കൗമരക്കാർ കവർന്നത് 1.5 ലക്ഷം രൂപ

February 20, 2025
0

പട്ന: തൃശൂർ ചാലക്കുടിയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് സമാനമായി ബിഹാറിലും കവർച്ച. വൈശാലി ജില്ലയിലെ ഹാജിപുർ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് രണ്ട് കൗമാരക്കാരാണ് കവർച്ച നടത്തിയത്. വെറും 90 സെക്കൻഡിനുളളിൽ 1.5 ലക്ഷം കവർന്ന ശേഷം സംഘം ബാങ്ക് ജീവനക്കാരേയും ഉപഭോക്താക്കളേയും പൂട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ മോഷണം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ

Continue Reading
Kerala Kerala Mex Kerala mx
1 min read
43

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും രാജരാജേശ്വര ക്ഷേത്രത്തിലും മോക്ക്ഡ്രിൽ നടത്തി എൻ.എസ്.ജി

February 20, 2025
0

തളിപ്പറമ്പ്: ചൊവ്വാഴ്ച രാത്രിയിൽ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയസുരക്ഷാസേന(എന്‍.എസ്.ജി.)യുടെ മോക്ക്ഡ്രില്‍ പരിശീലനം നടന്നു. ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ പരിശീലനമാണ് നടന്നത്. ഭീകര വിരുദ്ധ സേനയും ചെന്നൈയില്‍ നിന്നുള്ള എന്‍.എസ്.ജി.സംഘവുമാണ് പോലീസിനും അഗ്നിരക്ഷാ സേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്. ഇവർ രണ്ട്‍ ഗ്രൂപ്പായി തിരിഞ്ഞ് രണ്ടിടത്തും ഒരേ സമയത്താണ് എത്തിയത്. സംഘം എത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ നേരത്തേ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാന്‍ഡോകളെത്തിയത് ഭക്തരിൽ അമ്പരപ്പുണ്ടാക്കി. തോക്കും സ്‌ഫോടക

Continue Reading
Kerala Kerala Mex Kerala mx
1 min read
29

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിന് പുതിയ സ്പീഡ് ബോട്ട്

February 20, 2025
0

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പരിശോധനകൾ നടത്താനായി ജലവിഭവ വകുപ്പിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് തേക്കടിയിലെത്തിച്ചു. 10 പേർക്ക് കയറാനാകുന്ന സ്പീഡ് ബോട്ടാണിത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. എന്നാൽ അത് 15 വർഷം മുൻപ് തകരാറിലായിരുന്നു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ

Continue Reading
Kerala Kerala Mex Kerala mx
1 min read
35

സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാരുടെ മഹാസംഗമം തുടരുന്നു; സമരത്തോട് മുഖം തിരിച്ച് സർക്കാർ

February 20, 2025
0

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാരുടെ മഹാസംഗമം തുടരുന്നു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 11ാം ദിവസത്തിലേക്കാണ് ഇന്ന് കടക്കുന്നത്. മെച്ചപ്പെട്ട വേതനവും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ആശാ വർക്കർമാർ ഉന്നയിക്കുന്നത്. ഇതിനായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം കൂടുതൽ ശക്തമാക്കാനാണ് മഹാസംഗമം. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരോടും മഹാസംഗമത്തിന് എത്താനാണ് സമര

Continue Reading
Kerala Kerala Mex Kerala mx World
0 min read
52

ഒപ്പം ഡിന്നർ കഴിക്കാൻ ആരെ തിരഞ്ഞെടുക്കും? രൺബീറോ ബിൽ ഗേറ്റ്‌സോ? നിത അംബാനിയുടെ ഉത്തരത്തിനു പിന്നിൽ ഒരു കാരണമുണ്ട്

February 20, 2025
0

അംബാനി കുടുംബത്തിലെ ഓരോ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച്‌ നിത അംബാനിയുടെ വിശേഷങ്ങൾ. നിത അംബാനിയെ സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഹാർവാർഡ് ഇന്ത്യ കോൺഫറൻസ് 2025 ൽ പങ്കെടുത്തപ്പോൾ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണായ നിതയോട് രൺബീറിന്റെയും ബിൽഗേറ്റ്സിന്റെയും പേര് പറഞ്ഞിട്ട് ഇവരിൽ ഒരാളോടൊപ്പം അത്താഴം കഴിക്കാൻ ഒരു അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കും എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതിന് നിത പറഞ്ഞ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
60

അമൃതയുടെ പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ കേസ്

February 20, 2025
0

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ മോചന കേസിലെ കോടതി രേഖകളില്‍ ബാല കൃത്രിമം കാണിച്ചെന്നാണ് പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക

Continue Reading
Kerala Kerala Mex Kerala mx National
0 min read
60

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്; പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും പിഴയും

February 20, 2025
0

ചെന്നൈ: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെല്ലൂരിൽ 2022 മാർച്ചിൽ നടന്ന കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. 17 വയസുകാരനായ പ്രതിക്ക് 20 വർഷം തടവും 3,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വെള്ളൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതായിരുന്നു വിധി. കേസിലുൾപ്പെട്ട ബാക്കി 4 പ്രതികൾക്ക് കഴിഞ്ഞ ജനുവരി മാസം 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

Continue Reading