Your Image Description Your Image Description

തളിപ്പറമ്പ്: ചൊവ്വാഴ്ച രാത്രിയിൽ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയസുരക്ഷാസേന(എന്‍.എസ്.ജി.)യുടെ മോക്ക്ഡ്രില്‍ പരിശീലനം നടന്നു. ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ പരിശീലനമാണ് നടന്നത്. ഭീകര വിരുദ്ധ സേനയും ചെന്നൈയില്‍ നിന്നുള്ള എന്‍.എസ്.ജി.സംഘവുമാണ് പോലീസിനും അഗ്നിരക്ഷാ സേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്. ഇവർ രണ്ട്‍ ഗ്രൂപ്പായി തിരിഞ്ഞ് രണ്ടിടത്തും ഒരേ സമയത്താണ് എത്തിയത്. സംഘം എത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ നേരത്തേ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാന്‍ഡോകളെത്തിയത് ഭക്തരിൽ അമ്പരപ്പുണ്ടാക്കി.

തോക്കും സ്‌ഫോടക വസ്തുക്കളുമായി ക്ഷേത്രത്തില്‍ നുഴഞ്ഞുകയറിയ ഭീകരരെ വധിച്ച് ബന്ധിയാക്കിയ അസിസ്റ്റന്റ് കളക്ടറെ രക്ഷിക്കുകയെന്ന ‘ദൗത്യ’മാണ് ഞൊടിയിടകൊണ്ട് തീര്‍ത്തത്. വൈദ്യുതി വിച്ഛേദിച്ച് ക്ഷേത്രവും പരിസരവും ഇരുട്ടിലാക്കിയതിന് ശേഷമായിരുന്നു പരിശീലനം. ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍, ഡിവൈ.എസ്.പി.പ്രദീപന്‍ കണ്ണപൊയില്‍, ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, ടി.ടി.കെ.ദേവസ്വം ചെയര്‍മാന്‍ ടി.പി.വിനോദ് തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.

തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജന്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന 14 ഉയരമുള്ള വെങ്കല ശിവശില്പം ക്ഷേത്രത്തില്‍ സ്ഥാപിച്ചു അവസാന മിനുക്കുപണികൾ നടക്കുകയാണ്. അത്അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് രാജരാജേശ്വര ക്ഷേത്ര ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) സംഘം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *