അവർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ മരണം ഒഴിവാക്കാമായിരുന്നു: ഡോക്ടർമാർക്കെതിരെ മറഡോണയുടെ മകൾ
ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർ അവരുടെ ജോലി നന്നായി ചെയ്തിരുന്നുവെങ്കിൽ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് മകൾ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട്. രക്തം കട്ടപിടിക്കുന്നതിനുള്ള തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ സുഖം പ്രാപിക്കുന്നതിനിടെ, 2020 നവംബർ 25 ന് 60 വയസ്സുള്ളപ്പോഴാണ് ലോക ഫുട്ബോൾ ഇതിഹാസം മറഡോണ മരിക്കുന്നത്. പതിറ്റാണ്ടുകളായി കൊക്കെയ്ൻ, മദ്യം എന്നീ ലഹരിവസ്തുക്കളുടെ അടിമത്തത്തിനെതിരെ പോരാടിയിരുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
ഇനി കത്തുപിടിക്കുമെന്ന പേടി വേണ്ട; ഇവികളുടെ ബാറ്ററിക്കുള്ളിൽ സുരക്ഷാ സാങ്കേതികവിദ്യയുമായി ഹ്യുണ്ടായ്
ഇലക്ട്രിക് വാഹന ബാറ്ററി സുരക്ഷാ സാങ്കേതികവിദ്യ വികസിപ്പിച്ച് ഹ്യുണ്ടായ് മോബിസ്. ഒരു സെല്ലിൽ തീപ്പിടിത്തമുണ്ടായാൽ മറ്റു ബാറ്ററി സെല്ലുകളിലേക്ക് തീ പടരാതിരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇവികളിലെ ബാറ്ററികളിൽ തീപ്പിടിത്തമുണ്ടായാൽ സ്വയം അവ പ്രതിരോധം തീർക്കുന്ന സംവിധാനമാണിത്. താപ പ്രതിരോധ ശേഷിയുള്ള വസ്തുക്കളാണ് ഈ ബാറ്ററി സാങ്കേതികവിദ്യയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി കെയ്സിനൊപ്പം ഒരു അഗ്നിശമന ഉപകരണവും സംയോജിപ്പിച്ചിട്ടുണ്ട്. ലോകത്ത് എവിടെയും ഇതുവരെ വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു നൂതന കണ്ടുപിടുത്തമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലഹരിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ; വിൻസിക്ക് പിന്തുണയുമായി ‘അമ്മ’
ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടനയായ അമ്മ. വിന്‍സിയുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്നും പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അഡ്‌ഹോക്ക് കമ്മറ്റി യോഗം ചേര്‍ന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും
ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ്
വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്‍പര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ് 2024-25 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ന്ന അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ
ട്രെയിനിനുള്ളിൽ എടിഎം: യാത്രയിൽ പുതിയ വിപ്ലവവുമായി റെയിൽവേ
രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് സ്ഥാപിച്ചത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതിലും നല്‍കിയിട്ടുണ്ട്.
സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി. രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും
ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ
കുവൈത്ത്: കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാഗ് വാങ്ങി പരിശോധിക്കുകയായിരുന്നു.
കുവൈത്തിൽ നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ ഇനി അതിവേഗത്തിൽ; ‘സഹൽ’ ആപ്പിൽ സേവനം ആരംഭിച്ചു
കുവെത്ത്: കുവൈത്തിൽ നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ നടപടികൾ ഇനി അതിവേഗത്തിൽ. ഇതിനായി ‘സഹൽ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. പുതിയ ഡിജിറ്റൽ സേവനത്തിലൂടെ ഓഫീസുകൾ സന്ദർശിക്കാതെ ജനനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചെയ്യാം. കുഞ്ഞിന് പേര് നൽകൽ, സിവിൽ ഐഡി നമ്പർ നേടൽ, ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കൽ തുടങ്ങിയ എല്ലാ നടപടികളും സർക്കാർ ഒഫീസുകൾ സന്ദർശിക്കാതെ പൂർത്തിയാക്കാൻ ഈ സേവനം രക്ഷിതാക്കളെ സഹായിക്കുമെന്ന് കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രി ഒമർ അൽ
ട്രംപിന്റെ നികുതിയെ മറികടക്കാൻ തന്ത്രം പയറ്റി ഐഫോൺ ; മാർച്ചിൽ ഇന്ത്യയിൽ നിന്നും ഐഫോണിൻ്റെ റെക്കോർഡ് കയറ്റുമതി
ആപ്പിൾ ഐഫോണിൻ്റെ അസംബ്ലിങ്ങ് അടക്കം നിർവ്വഹിക്കുന്ന ഇലക്ട്രോണിക്സ് കരാർ കമ്പനിയായ ഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര നികുതിയെ മറികടക്കാനാണ് ഈ റെക്കോർഡ് കയറ്റുമതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ട്രംപിന്റെ വ്യാപാര നികുതി ചെലവ് വർദ്ധിപ്പിക്കുമെന്ന ആശങ്കയെത്തുടർന്ന് ആപ്പിൾ ഇന്ത്യയിൽ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാർട്ടേഡ് കാർഗോ വിമാനങ്ങൾ വഴി 600
വെറൈറ്റി ലുക്ക്; ഐഫോണ്‍ 17 പ്രോ മാക്‌സ് മാറ്റങ്ങളോടെ എത്തുമെന്ന് സൂചന
ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സുപ്രധാന ഡിസൈന്‍ പരിഷ്‌കരണം അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിലും വിഷ്വല്‍ ഇംപാക്റ്റിലും ആയിരിക്കും മാറ്റം. ഒരു കെയ്സില്‍ സൂക്ഷിച്ച ഡമ്മി യൂണിറ്റ് ചോർന്നതോടെയാണ് ഈ നിഗമനം. എക്സിൽ അടക്കം ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ആപ്പിൾ ഇറക്കുന്ന ഐഫോണുകളിൽ നിന്ന് കാഴ്ചയിൽ ഏറെ വ്യത്യസ്തമായിരിക്കും ഇത്. പുനര്‍നിര്‍മിച്ച പിന്‍ ക്യാമറ സെറ്റിങ്സാണ് ഹൈലൈറ്റ്. പരിചിതമായ ചതുരത്തിലുള്ള മൊഡ്യൂളില്‍ നിന്നും പ്രത്യേക ലെന്‍സ് കട്ടൗട്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണ്‍