Your Image Description Your Image Description

ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ‘ബെന്‍സ്’. രാഘവ ലോറന്‍സ് നായകനാകുന്ന സിനിമയുടെ വമ്പന്‍ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്വിന്‍ഫിഷ് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്ന് റിലീസ് ചെയ്ത വീഡിയോയില്‍ നിവിന്‍ രണ്ടു വേഷത്തിലെത്തുന്നുണ്ട്. ഇത് ഇരട്ട വേഷമാണോ അതോ ഒരേ കഥാപാത്രം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്.

ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *