Your Image Description Your Image Description

സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ജി ആർ കൃഷ്ണൻ സംവിധാനം ചെയ്യുന്ന അർച്ചന ചേച്ചി എൽഎൽബി എന്ന മെഗാ പരമ്പര എപ്രിൽ 21 മുതൽ ആരംഭിക്കുന്നു.
മഴവിൽ മനോരമയിൽ രാത്രി 8:30നാണ് സൂപ്പർ ഹിറ്റാകുമെന്ന് സീരിയൽ ലോകം പൊതുവെ പ്രതീക്ഷ വെച്ചു പുലർത്തുന്ന ഈ മെഗാസീരിയൽ സംപ്രേക്ഷണം തുടങ്ങുന്നത്. നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ നിർമ്മിച്ച് കഴിവ് തെളിയിച്ച
റിയൽ സ്റ്റുഡിയോയുടെ ബാനറിൽ, ബിജു പ്രവീണാണ് അർച്ചന ചേച്ചി എൽഎൽ.ബിയും നിർമ്മിക്കുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബാലമുരുകന്റെ കഥയ്ക്ക് വള്ളിക്കോട് വിക്രമനാണ് സംഭാഷണം നിർവഹിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായ മണിമുത്തും ഈ നിർമ്മാണ കമ്പനിയാണ് ഒരുക്കിയിരുന്നത്. ഇതിനു പുറമെ മുൻപ് രാക്കുയിൽ, മീനാക്ഷി കല്യാണം തുടങ്ങിയ സൂപ്പർ ഹിറ്റ് സീരിയലുകളും റിയൽ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്.

‘ എന്നു നിൻ്റെ മൊയ്തീൻ’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ച ബിജു പ്രവീൺ നിലവിൽ സീരിയൽ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ വെബ് സീരിസുകളും റിയൽ സ്റ്റുഡിയോയുടെ ബാനറിൽ അധികം താമസിയാതെ തന്നെ പുറത്ത് വരുമെന്നാണ് ലഭിക്കുന്ന സൂചന.

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചേരുവകൾ എല്ലാം തന്നെ അർച്ചന ചേച്ചി എൽ.എൽ.ബി എന്ന സീരിയയിൽ ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

തൻ്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് മുന്നിൽ അമ്മയായും എതിരാളികൾക്ക് മുന്നിൽ പേടിസ്വപ്നമായും മാറുന്ന അർച്ചന ചേച്ചി എന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രമുഖ സിനിമാ- സീരിയൽ താരമായ സുജിത അവതരിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും ഭർതൃ ഗ്രഹത്തിൽ നിന്നും അവഹേളനങ്ങൾ സഹിച്ച് ഒരുപാട് ദുഃഖങ്ങൾ നെഞ്ചിലേറ്റി തൻ്റെ കഴിവിലൂടെ, തന്നെ ദ്രോഹിച്ചവർക്കുള്ള മറുപടിയാണ് ഈ സീരിയലിലൂടെ അർച്ചന ചേച്ചി നൽകുന്നത്. അവരുടെ ഭർത്താവിനെ പ്രദീപാണ് അവതരിപ്പിക്കുന്നത്. അനു നായർ, വിഷ്ണു, വിശ്വം, കാളിദാസ്, ഗൂഗ്ളി പ്രദീപ്,രമേഷ് ഗോപാൽ, ഷാഹിർ ഇസ്മയിൽ അനുവിന്ദ, പിങ്കി, ഐറിൻ, അഞ്ജലി,ബിൽജിൻ, ശില്പ, ആർച്ച, മല്ലിക തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ഈ സീരിയലിൽ അണിനിരക്കുന്നത്.

സിനിമാ – സീരിയൽ ക്യാമറമാനായ പ്രദീഷ് നെന്മാറയാണ് അർച്ചന ചേച്ചി എൽഎൻബിയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്.

മറ്റ് വിശദാംശങ്ങൾ ചുവടെ

കല –അജി ഏഴാം മൈൽ

മേക്കപ്പ് — ബിനു കരുമം

വസ്ത്രാലങ്കാരം–അജി കഴക്കൂട്ടം

പ്രൊഡക്ഷൻ ബോയ്സ്-രഞ്ജിത്ത് ആൻഡ് ടീം

ഗതാഗതം-ഷിബു, ഷബീർ, സുജിത്ത്

സ്റ്റുഡിയോ, ക്യാമറ & യൂണിറ്റ് : ഐമെൻ ഡിജിറ്റൽ

ഹെയർ ഡ്രെസ്സെർ–കൃഷ്ണപ്രഭ

എഡിറ്റർ: അജയൻ പ്രസന്നൻ

അസിസ്റ്റൻറ് എഡിറ്റേഴ്സ് –അമൽകൃഷ്ണ, ഹരിത

എഫക്ട്സ്–കണ്ണൻ മേട്ടുക്കട

സംവിധാന സഹായികൾ–കിരൺ കടയ്ക്കൽ, അഭിജിത്
സഹസംവിധാനം–അജിത് കൊട്ടുകാട്

റെക്കോർഡിസ്റ് & സൗണ്ട് മിക്സിങ്ങ്:

നിഖിൽ വിജയൻ

പോസ്റ്റ് പ്രൊഡക്ഷൻ–ദിനേഷ് പവിത്രേശ്വരം

സംഗീതം– സാനന്ദ് ജോർജ്

പശ്ചാത്തല സംഗീതം—സുമിത് വേങ്കവിള

ആലാപനം-വിധു പ്രതാപ്

ഫിനാൻസ് കൺട്രോളർ–റാഷിൻ റിയാദ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദിലീപ് ശ്രീധർ

പ്രൊഡക്ഷൻ കൺട്രോളർ–ജിതിൻ മലയിൻകീഴ്

ക്യാമറ–പ്രദീഷ് നെൻന്മാറ

കഥ, തിരക്കഥ –ബാല മുരുഗൻ

Leave a Reply

Your email address will not be published. Required fields are marked *