Your Image Description Your Image Description

ചെന്നൈ: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെല്ലൂരിൽ 2022 മാർച്ചിൽ നടന്ന കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. 17 വയസുകാരനായ പ്രതിക്ക് 20 വർഷം തടവും 3,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വെള്ളൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതായിരുന്നു വിധി. കേസിലുൾപ്പെട്ട ബാക്കി 4 പ്രതികൾക്ക് കഴിഞ്ഞ ജനുവരി മാസം 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

ബിഹാർ സ്വദേശിനിയായ ഡോക്ടറും മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സഹപ്രവർത്തകനും കാട്പാടിയിൽ സിനിമ കണ്ട് ഷെയർ ഓട്ടോയിൽ മടങ്ങിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് 4 പേരും ഡ്രൈവറും ചേർന്ന് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. തുടർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ പക്കലുണ്ടായിരുന്ന 40,000 രൂപയും രണ്ട് പവൻ സ്വർണാഭരണവും പ്രതികൾ കവർന്നു. സംഭവത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയ യുവതി വെല്ലൂർ എസ്പിക്ക് ഓൺലൈനായി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മോഷണ മുതലും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *