Your Image Description Your Image Description

അംബാനി കുടുംബത്തിലെ ഓരോ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച്‌ നിത അംബാനിയുടെ വിശേഷങ്ങൾ. നിത അംബാനിയെ സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഹാർവാർഡ് ഇന്ത്യ കോൺഫറൻസ് 2025 ൽ പങ്കെടുത്തപ്പോൾ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണായ നിതയോട് രൺബീറിന്റെയും ബിൽഗേറ്റ്സിന്റെയും പേര് പറഞ്ഞിട്ട് ഇവരിൽ ഒരാളോടൊപ്പം അത്താഴം കഴിക്കാൻ ഒരു അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കും എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതിന് നിത പറഞ്ഞ ഉത്തരമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഹാർവാർഡ് ഇന്ത്യ കോൺഫറൻസ് 2025 ന്റെ റാപ്പിഡ് ഫയർ റൗണ്ടിലാണ് നിതയോട് അവതാരകൻ ഈ ചോദ്യം ചോദിക്കുന്നത്. റാപ്പിഡ് ഫക്കയർ റൗണ്ടിൽ ഹോളിവുഡോ ബോളിവുഡോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, നിത അംബാനി തെരഞ്ഞെടുത്തത് ബോളിവുഡ് ആയിരുന്നു. തുടർന്ന് അവതാരകൻ ബോളിവുഡ് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. ഹിന്ദി സിനിമയിലെ തന്റെ പ്രിയപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് അമിതാഭ് ബച്ചനാണെന്ന് നിത ഉത്തരം പറഞ്ഞു. രൺബീർ കപൂറിനെയാണോ രൺവീർ സിങ്ങിനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രൺബീർ എന്ന ഉത്തരം നൽകി.

ഒടുവിൽ അത്താഴം കഴിക്കാൻ രൺബീർ കപൂറിനെയാണോ ബിൽ ഗേറ്റ്സിനെയാണോ തെരഞ്ഞെടുക്കുക എന്ന ചോദ്യം വന്നപ്പോൾ കരഘോഷം ഉയർന്നു. ഒരുപക്ഷെ എല്ലാവരും കരുതിയത് നിത ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ധനികനായ ബിൽ ഗേറ്റ്സിന്റെ പേര് പറയുമെന്നായിരിക്കും. എന്നാൽ നിത പറഞ്ഞ ഉത്തരം രൺബീർ കപൂർ എന്നാണ്. അതിനു പിന്നിലുള്ള കാരണം മകൻ ആകാശിന്റെ ഉറ്റ സുഹൃത്താണ് രൺബീർ എന്നതാണ്. ഈ തീരുമാനത്തിൽ ആകാശ് വളരെ സന്തോഷവാനായിരിക്കുമെന്നും നിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *