Your Image Description Your Image Description

തിരുവനന്തപുരം: ഫോൺ ബില്ല് അടയ്ക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ ഫോൺ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. മൂന്ന് മാസമായി ഫോൺ പ്രവർത്തന രഹിതമാണ്‌. ബില്ലടയ്‌ക്കാൻ നിർദ്ദേശമുണ്ടായിട്ടും അടക്കാഞ്ഞതിലാണ് ബിഎസ്എൻഎലിന്റെ നടപടി. അതേസമയം പണമടക്കാൻ ആഭ്യന്തര വകുപ്പ് തയാറാകുന്നില്ല.

മുപ്പതിനായിരം രൂപയോളം ബിഎസ്എൻഎല്ലിന് ആഭ്യന്തര വകുപ്പ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രേഖകൾ വകുപ്പിലേക്ക് കൈമാറിയിട്ടും പണം ഇതുവരെ അനുവദിച്ചിട്ടില്ല. സെക്രട്ടറിയേറ്റിനോട് ചേർന്നിരിക്കുന്ന സ്റ്റേഷനാണ് കന്റോൺമെന്റ് സ്റ്റേഷൻ. അത്യാവശ്യ കാര്യങ്ങൾക്കായി സ്റ്റേഷനിലേക്ക് വിളിക്കുന്ന ജനങ്ങൾക്ക് കാൾ കിട്ടുന്നില്ലെന്ന പരാതിയും ഇതിനോടകം ഉയർന്നിരുന്നു. മുപ്പതിനായിരം രൂപയോളം കുടിശിക അടച്ചു തീർക്കാതെ
കണക്ഷൻ തുടർന്ന് നൽകില്ലെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *