Kerala Kerala Mex Kerala mx World
0 min read
61

പ്രണയദിനത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവ്? പ്രതി നദിയിൽ മുങ്ങിമരിച്ചെന്ന് പൊലീസ്

February 21, 2025
0

ലണ്ടൻ: പ്രണയദിനത്തിൽ പബ്ബിന് പുറത്തുവച്ച് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ നാൽപ്പതുകാരി കൊല്ലപ്പെട്ടത്. ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇയാൾ പിന്നീട് സമീപത്തെ നദിയിൽ മുങ്ങിമരിച്ചെന്ന നി​ഗമനത്തിലാണ് പൊലീസ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ്

Continue Reading
Kerala Kerala Mex Kerala mx
1 min read
59

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു

February 21, 2025
0

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ജനുവരിയില്‍ പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

Continue Reading
Astrology Kerala Kerala Mex Kerala mx
0 min read
53

ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

February 21, 2025
0

മേടം: അനുകൂലമായ ദിവസമായിരിക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകും. ഓഫീസിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. കുടുംബത്തിൽ നിന്ന് അകന്ന് താമസിക്കുന്നവർക്ക് ഇന്ന് മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. ചിലർ വീട് മോടി പിടിപ്പിക്കാൻ പദ്ധതിയിട്ടേക്കാം. കുടുംബത്തോടൊപ്പം ചില പരിപാടികളിൽ പങ്കെടുക്കുക. പ്രണയ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തവും ആഴമേറിയതുമായിരിക്കും. ഇടവം: പണത്തിൻ്റെ വരവ് വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
65

എം.എസ് ധോണിയെ വ്യത്യസ്തനാക്കിയ ശീലങ്ങൾ ഇതെല്ലാമാണ്

February 20, 2025
0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് മഹേന്ദ്രസിങ് ധോണി. ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയെ വ്യത്യസ്തനാക്കിയ ഒരു കാര്യം അദ്ദേഹത്തിന് കളിക്കളത്തില്‍ ഒട്ടും സമ്മർദ്ദം ഉണ്ടാട്ടിരുന്നില്ല എന്നതാണ്. ഇത്തവണ കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന ധോണി ആപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ എന്താണ് മറ്റുവർക്ക് നല്‍കാനുള്ള ഉപദേശമെന്ന് ചോദിച്ചപ്പോള്‍ ഏറെ ആലോചിച്ച ശേഷം മറുപടി

Continue Reading
Kerala Kerala Mex Kerala mx
1 min read
46

ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി നിർമിക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

February 20, 2025
0

ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിച്ചാല്‍ അത് അമേരിക്കയോട് ചെയ്യുന്ന ‘അന്യായമായിരിക്കുമെന്ന്’ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസില്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഇന്ത്യയില്‍ മസ്‌കിന് കാറുകള്‍ വില്‍ക്കുന്നത് ‘അസാധ്യമാണ്’ എന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ‘ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുകയാണെന്നും അവര്‍ അമേരിക്കയ്ക്ക് എതിരെ ഉയര്‍ന്ന

Continue Reading
Kerala Kerala Mex Kerala mx
0 min read
45

കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി, നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേർക്ക് പരിക്ക്

February 20, 2025
0

പാലക്കാട്: കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് അപകടം. 2 പേർക്ക് പരിക്ക്. മണ്ണാർക്കാട് കച്ചേരിപ്പടിയിലാണ് സംഭവം. അൽത്താഫ്, നന്ദകിഷോർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ ജോലിക്കായി പോകുന്ന വഴി മധ്യേ ഇവരുടെ വാഹനത്തിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. തുടന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ വയറിലും കാലിലുമാണ് പരിക്കുള്ളത്. രണ്ട് പേരെയും മണ്ണാർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
67

അനുസരണക്കേട് കാണിച്ചതിന് 11കാരിക്ക് ക്രൂര മർദ്ദനം

February 20, 2025
0

കർണാടക: അനുസരണക്കേട് കാണിച്ചതിന്റെ പേരിൽ ബെംഗളൂരുവില്‍ 11കാരിക്ക് ക്രൂര മര്‍ദനം. സംഭവത്തില്‍ മദ്രസ പ്രിന്‍സിപ്പളിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് അറസ്റ്റിലായത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി മർദ്ദന വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് അടി കൊണ്ടതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയെ

Continue Reading
Kerala Kerala Mex Kerala mx
1 min read
66

ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് നാളെ തുടക്കം

February 20, 2025
0

കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടി(ഐകെജിഎസ്)യ്ക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനത്തോടെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍ വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, 3000 പ്രതിനിധികള്‍, തുടങ്ങിയവ ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്. ഇന്‍വസ്റ്റ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത് വിവിധ

Continue Reading
Kerala Kerala Mex Kerala mx
0 min read
44

മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ ബോട്ടുകൾക്ക് പിഴ

February 20, 2025
0

തിരുവനന്തപുരം: സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബോട്ടുകളിൽ പരിശോധന നടത്തി ഇൻസ്പെക്ഷൻ ടീം. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്. വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗമാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി. നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന

Continue Reading
Kerala Kerala Mex Kerala mx World
1 min read
58

ഇന്തോനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം പുകയുന്നു; ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാം

February 20, 2025
0

ജക്കാർത്ത: ഇന്തോനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം പുകയുന്നു. ലെവോടോബി ലാകി-ലാകി എന്ന അ​ഗ്നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഈ അ​ഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവതം സമ്മർദ്ദത്തിലാകുന്നതിന്റെ സൂചനകൾ ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിപർവതത്തിന്‍റെ ഒരു മുഖം ശാന്തമാണെങ്കിലും മറ്റൊരു മുഖമാണ് ക്ഷുഭിതമായി തുടരുന്നത്. വിനോദ സഞ്ചാരികളടക്കം ഏറെയെത്തുന്ന ഫ്ലോറസ് ദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബാലിയിലേക്കുള്ള വിമാന സർവീസുകളിൽ പലതും കഴിഞ്ഞ

Continue Reading