Your Image Description Your Image Description

ദോഹ: രാജ്യത്ത് വേനൽ ചൂട് കനത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് ​​നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാലാണ് ഈ നടപടി.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നി​ശ്ചി​ത സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​കൾക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​യി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നിർമാണ മേഖലകളിൽ മ​ന്ത്രാ​ല​യത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ആരംഭിക്കുകയും, ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

നിയന്ത്രണ സ​മ​യ​ത്ത് വെ​യി​ൽ നേ​രി​ട്ട് പ​തി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ​ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ല. എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഉ​ച്ച​വി​ശ്ര​മ നിയമം നിലവിൽ എ​ന്നു​വ​രെ തു​ട​രു​മെ​ന്ന് അ​റി​യി​പ്പി​ല്ല. ചൂട് കുറയുന്നതിനനുസരിച്ചായിരിക്കും നിയമത്തിൽ മാറ്റം വരുന്നത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ പകുതി വ​രെ​യാ​യി​രു​ന്നു ഉ​ച്ച​വി​ശ്ര​മ നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *