Your Image Description Your Image Description

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരവധി തവണ ലൈം​ഗികാതിക്രമത്തിന് ഇരകളാക്കി. 74കാരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്,ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാ​ൾ പലതവണ പീഡിപ്പിച്ചത്. പോ​ക്സോ വകുപ്പ്, ഐ.പി.സി സെക്ഷൻ 376എ.ബി എന്നിവ ചുമത്തിയാണ് പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുറ്റവാളിയുടെ പ്രവൃത്തി ഇരകളുടെ മാനസികാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കേസിന്റെ മുഴുവൻ വസ്തുതകളും സാഹചര്യങ്ങളും, ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവവും, ഇരയായ പെൺകുട്ടികളുടെ പ്രായവും കണക്കിലെടുത്ത് പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരം കോടതി പ്രതിക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.

ഇരകളായ പെൺകുട്ടികളോട് ചെയ്ത തെറ്റിന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ (ഓരോ ഇരക്കും 10.5 ലക്ഷം രൂപ) നൽകണമെന്ന് കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *