Your Image Description Your Image Description

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിന് ഇരയായത്.

ജോലിക്കുപോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്‌ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അക്രമിയുടെ മർദനത്തിൽ ശരീരത്തിൽ ക്ഷതമേറ്റ പാടുണ്ട്. കൊച്ചിയിൽനിന്ന് ബോട്ടിൽ കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന ഭർത്താവ് ജോൺ രണ്ടാഴ്‌ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരാറൊള്ളു മകൻ ജോൺപോൾ രാവിലെ ജോലിക്ക് പോയിരിക്കുകയാ യിരുന്നു. തിരികെയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ അടുക്കള ഭാഗത്ത് ചെല്ലുകയും തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറുകയുമായിരുന്നു.
അടക്കളയ്ക്ക് സമീപമുള്ള മുറിയിൽ ജനൽകമ്പിയോട് ചേർത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ തങ്കമണി
അപ്പോൾ അബോധാവസ്‌ഥയിലായിരുന്നു.
കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. സ്വർണം വീട്ടിൽ സൂക്ഷിക്കാത്തതിനാൽ ഇവ നഷ്ട‌പ്പെട്ടിട്ടില്ലെന്ന് ജോൺപോൾ പറഞ്ഞു. എന്നാൽ ജോണിൻ്റെ മുറിയിൽ മൂവായിരം രൂപയോളം ഉണ്ടായിരുന്നുവെങ്കിലും നഷ്‌ടപ്പെട്ടിട്ടില്ല. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *