Your Image Description Your Image Description

യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ നാല്പത് ലക്ഷം പിന്നിട്ടു. പത്തു വർഷത്തിനിടെ രണ്ടു മടങ്ങ് വർധനയാണ് പ്രവാസി ജനസംഖ്യയിലുണ്ടായത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റേതാണ് കണക്കുകൾ. തൊഴിൽ തേടി യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവകാല റെക്കോർഡിലാണ് എന്നാണ് കോൺസുലേറ്റ് പറയുന്നത്. ഏറ്റവും പുതിയ കണക്കു പ്രകാരം 43.6 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ താമസിക്കുന്നത്. ദുബൈയിൽ നടന്ന ഇന്ത്യ – യുഎഇ കോൺക്ലേവിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പങ്കുവച്ചത്.

2023 ഡിസംബറിൽ 38.9 ദശലക്ഷമായിരുന്നു യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് 43.6 ലക്ഷത്തിലെത്തി. പത്തു വർഷം മുമ്പ് ഇത് 22 ലക്ഷം മാത്രമായിരുന്നു. കണ്ണുചിമ്മുന്ന വേഗത്തിലാണ് യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ ഇന്ത്യക്കാരിൽ പകുതിയിലേറെ പേരും താമസിക്കുന്നത് ദുബൈ എമിറേറ്റിലാണ്.

Leave a Reply

Your email address will not be published. Required fields are marked *