Your Image Description Your Image Description

ചെന്നിത്തല: ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജൻ്റ് ഉൾപ്പെടെ രണ്ടുപേർക്കു തെരുവ് നായയുടെ കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റ് പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണു കടിയേറ്റത്.

പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവുനായകളുടെ ശല്യം ഏറുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *