Your Image Description Your Image Description

റിയാദ്: ആയിരം വർഷങ്ങൾ പഴക്കമുള്ള പുരാതന നഗരം സൗദിയിലെ അല്‍ ബഹയില്‍ കണ്ടെത്തി. അല്‍ ബഹയിലെ അല്‍ മഅമല എന്ന പ്രദേശത്താണ് ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തിയത്. ഗ്രാനൈറ്റ് കല്ല് കൊണ്ടുള്ള മതിലുകളും മണ്ണുകൊണ്ടുള്ള ടൈലുകളും ജിപ്സം പൊതിഞ്ഞ ഭിത്തികളുമാണ് കണ്ടെത്തിയത്. നിര്‍മാണ നൈപുണ്യത്തിന്റെ അടയാളങ്ങള്‍ ഓരോ വസ്തുവിലും കാണാം. മുറികളും സ്റ്റോറുകളും ജലസംവിധാനവും അടുക്കളകളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍മ്മാണം.

ആധുനിക നഗരങ്ങളുടെ മാത്യകയിലാണ് ഈ പട്ടണം ഉള്ളത്. ലോഹ ഉപകരണങ്ങള്‍, കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. അകെ 230 വസ്തുക്കളാണ് ഇവിടെനിന്നും കണ്ടെടുത്തത്. പുരാതനകാലത്ത് കച്ചവട മാര്‍ഗ്ഗമായിരുന്ന ദര്‍ബ് അല്‍ ഫീല്‍ അഥവാ ആനപ്പാതയിലാണ് ഈ മേഖല കണ്ടെത്തിയിട്ടുള്ളത്. ഇസ്ലാമിക കാലത്ത് തീര്‍ത്ഥാടനം നടത്താന്‍ ഉപയോഗിച്ചിരുന്ന വഴിയും ഇതുതന്നെയായിരുന്നു. ഇസ്ലാമിക നാഗരികത, സഞ്ചാര പാതകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ചരിത്രശേഷിപ്പുകള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *