പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്
പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 146 കോടി നേടിയിരിക്കുകയാണ്. മാര്‍ച്ച് 21ന് ഡ്രാഗണ്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്. ലവ്
ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ കൽപ്പറ്റ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് മുസ്ലിയാരകത്ത് വീട്ടിൽ എം മുഹമ്മദ് ആഷിഖ് (31), തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് തൊണ്ടിക്കോടൻ വീട്ടിൽ ടി ഫായിസ് മുബഷിർ (30), കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ കുമ്പളപ്പറ്റ വീട്ടിൽ ടി ജംഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ
വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
മഞ്ചേരി:വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശം. രാമംകുളത്ത് പാറാതൊടി സൈഫുല്ല, തൈക്കാട് മുഹമ്മദ് റിനീഷ് എന്നിവരുടെ വീടുകൾക്ക് മുകളിൽ പന പൊട്ടിവീണു. വീടിന്റെ ചുമരുകൾ തകർന്നു. മഞ്ചേരി നഗരത്തിലെ പല സ്ഥാപനങ്ങളുടെയും ബോര്‍ഡുകളും മറ്റും തകര്‍ന്നു വീണു. തൃക്കലങ്ങോട് പഞ്ചായത്തില്‍ പച്ചക്കറികളും വാഴകളും വ്യാപകമായി നശിച്ചു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി.നിരവധി വൈദ്യുതി തൂണുകളും തകർന്നു. വീടുകളുടെ ഓടുകളും മേൽക്കൂരകളും കാറ്റിൽ പറന്നു. എളങ്കൂറില്‍ റബര്‍ മരങ്ങള്‍ പൊട്ടിവീണു. തിരുമണിക്കര
കുവൈത്തിൽ അവധി ദിവസങ്ങളിലും ബാങ്ക് സെറ്റിൽമെന്റ് സംവിധാനം പ്രവർത്തിക്കും
കുവൈത്തിൽ ഏപ്രിൽ മുതൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പ്രാദേശിക ബാങ്കുകളിൽ ബാങ്ക് സെറ്റിൽമെന്റ് സംവിധാനം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കിങ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഇത് വഴി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ഇന്റർബാങ്ക് പേയ്മെന്റുകൾ രാവിലെ ഏഴു മുതൽ രാത്രി 11:15 വരെ പ്രോസസ്സ് ചെയ്യും. ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ്ങ് സിസ്റ്റം 24 മണിക്കൂറും പ്രവർത്തിക്കും.
പുതുവർഷം; യാത്രകളും വിനോദങ്ങളും വിലക്കി ബാലി
ഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി പുതുവർഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മാർച്ച് 29ന് എല്ലാ യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ബാലനീസ് നിശബ്ദ ദിനം എന്നറിയപ്പെടുന്ന നെയ്പൈ ബാലിയിലെ ഹിന്ദുക്കൾക്ക് പവിത്രമായ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 29ന് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലി. നെയ്പൈ അധവാ നിശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ് ബാലിക്കാർ ആ ദിവസം. നെയ്പൈയ്ക്കു മുമ്പുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വളരെ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും യാത്രക്കാരും അവരുടെ
പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം;മൂന്ന് യുവാക്കൾ അറസ്റ്റിൽ
കോട്ടയത്ത് പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അംജിത്(18), ആദിൽ ഷാ(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്. പരുത്തുംപാറ- കൊല്ലാട്– റോഡിൽ ചോഴിയക്കാട് ഭാഗത്ത് വച്ചാണ് ഇവർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചിങ്ങവനം പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.
സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്താൻ മണിക്കൂറുകൾ മാത്രം
ബഹിരാകാശ യാത്രികരായ സുനിതാ വില്യംസ് ബുച്ച് വില്‍മോറും ഭൂമിയിലെത്താൻ മണിക്കൂറുകൾ മാത്രം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഭൂമിയില്‍ ഇറങ്ങും. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്. ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍
റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു
മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈൻ. മദീന റോഡിൽ നിന്ന് പ്രിൻസ് സാദ് ബിൻ അബ്ദുൾറഹ്മാൻ അൽ അവ്വൽ റോഡിലേക്ക് 40.7 കിലോമീറ്റർ നീളമാണ് ഓറഞ്ച് ലൈനിലുള്ളത്. അതേസമയം അനധികൃതമായി 12 പേരെ ജോലിക്കു നിയമിച്ച കേസിൽ
അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ ഇരുനൂറോളം വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ എയർവേയ്സ്
അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ ഇരുനൂറോളം വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ എയർവേയ്സ്.അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ ശേഷി എട്ട് കോടിയിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി സിഇഒ ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ എയർവേയ്സിന്റെ പുതിയ പ്രതീക്ഷകൾ സിഇഒ പങ്കുവച്ചത്. 2030നുള്ളിൽ വാർഷിക യാത്രക്കാരുടെ ശേഷി 50 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിമാന ഓർഡറുകൾക്കായി എയർബസ്, ബോയിങ്
ദുബായിൽ വ്യാജ ഫാൻസി ബ്രേസ്‌ലെറ്റുകൾ വിറ്റ പ്രവാസിക്ക് 90,000 ദിർഹം പിഴ
ദുബായിൽ വ്യാജ ഫാൻസി ബ്രേസ്‌ലെറ്റുകൾ വിറ്റ പ്രവാസിക്ക് 90,000 ദിർഹം പിഴ.ഉയർന്ന നിലവാരമുള്ള യഥാർഥ ആഭരണങ്ങൾ എന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ വ്യാജ ഫാൻസി ബ്രേസ് ലെറ്റുകൾ വിറ്റത്.കഴിഞ്ഞ വർഷം തട്ടിപ്പുകാരൻ നായിഫ് ബ്രാഞ്ചിലെ റീട്ടെയിലറെ സമീപിച്ച് മൂന്ന് പ്രീമിയം ബ്രാൻഡ് ബ്രേസ്‌ലെറ്റുകൾ ആകെ 1,25,000 ദിർഹത്തിന് വിൽക്കുകയായിരുന്നു. പിന്നീട് ഇൌ രംഗത്തെ വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ബ്രേസ് ലെറ്റുകൾ വ്യാജമാണെന്നും 35,000 ദിർഹം മാത്രമേ വിലമതിക്കുകയുള്ളൂ എന്നും മനസിലായത്. ഒരു ബ്രേസ്‌ലെറ്റിൽ