Your Image Description Your Image Description

അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ ഇരുനൂറോളം വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ എയർവേയ്സ്.അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ ശേഷി എട്ട് കോടിയിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ  ആരംഭിച്ചതായി കമ്പനി  സിഇഒ ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ എയർവേയ്സിന്റെ  പുതിയ പ്രതീക്ഷകൾ  സിഇഒ പങ്കുവച്ചത്.

2030നുള്ളിൽ വാർഷിക യാത്രക്കാരുടെ ശേഷി 50 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിമാന ഓർഡറുകൾക്കായി എയർബസ്, ബോയിങ് ഉൾപ്പെടെ വിമാനകമ്പനികളുമായി ചർച്ചകൾ നത്തുന്നതായി അദ്ദേഹം പറഞ്ഞു.

ലോകത്തെ ഒന്നാം നമ്പർ എയർലൈൻ കമ്പനിയായി മാറുന്നതിനൊപ്പം തന്നെ സേവനത്തിലും ലോകോത്തര നിലവാരവും ഖത്തർ എയർവേയ്സിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേയ്സില്‍ പറന്നത്. ഈ വര്‍ഷം അത് അഞ്ച് കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. 2030 ഓടെ യാത്രക്കാരുടെ എണ്ണം പ്രതിവർഷം എട്ട് കോടിയായി ഉയർത്തും.

Leave a Reply

Your email address will not be published. Required fields are marked *