Your Image Description Your Image Description

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം.

ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ.ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. 2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്ന് 400 ദിർഹം വീതം പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *