Your Image Description Your Image Description

മോശം ഫോമിലാണെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും തന്നെ ബാധിക്കില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ചില വിമര്‍ശനങ്ങള്‍ സത്യസന്ധമായി ഉണ്ടാകുന്നതാണ്, അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചിലര്‍ വിഷം വമിക്കുന്ന പോലെയാണ് വിമര്‍ശനം നടത്തുന്നതെന്ന് അശ്വിന്‍ പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ അശ്വിന്‍ നിരാശപെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് താരം ഈയടുത്തായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ 217 മത്സരങ്ങളില്‍ നിന്ന് 185 വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന്‍.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈയ്ക്കും സ്വന്തമാക്കാനായത്. നാലുമത്സരങ്ങളില്‍ ടീം തോറ്റു. നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. അവസാനസ്ഥാനത്തുള്ള ഹൈദരാബാദിനും രണ്ടുപോയന്റാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *