Your Image Description Your Image Description

കീ​​​വ് : റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി 155 ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാർ യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. യു​​​ക്രെ​​​യ്ൻ സേ​​​ന ര​​​ണ്ടു ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്ന​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വെളുപ്പെടുത്തിയത്.

യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് നിരവധി ചൈ​​​ന​​​ക്കാ​​​ർ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണു റ​​​ഷ്യ ചൈ​​​ന​​​ക്കാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

പ​​​രി​​​ശീ​​​ല​​​നം ന​​​ല്കി​​​യ​​​ശേ​​​ഷം യു​​​ദ്ധ​​​ത്തി​​​നാ​​​യി യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യാ​​​ണ്.അ​​​മേ​​​രി​​​ക്ക​​​യും ലോ​​​ക​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *