Your Image Description Your Image Description

ദുബായിൽ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി. ദുബായ് നായിഫിൽ 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മൊബൈൽ ഫോണുകൾ വാങ്ങാൻ താൽപര്യം അറിയിച്ച് എത്തിയ രണ്ടുപേർ ചേർന്നാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയെ വഞ്ചിച്ചത്. പ്രതികൾ കച്ചവടം ഉറപ്പിച്ച് ഫോൺ ഏറ്റുവാങ്ങി. പണം മറ്റൊരു ഓഫിസിലാണെന്നും വൈകിട്ട് എത്തിക്കാമെന്നും പറഞ്ഞ് പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല.

ഇടപാട് ഉറപ്പിച്ചയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടപ്പോൾ ബിസിനസ് പങ്കാളി ഫോണുകളുമായി കടന്നുകളഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തടഞ്ഞുനിർത്തുകയും പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *