Your Image Description Your Image Description

കോട്ടയത്ത്‌ പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അംജിത്(18), ആദിൽ ഷാ(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്.

പരുത്തുംപാറ- കൊല്ലാട്‌– റോഡിൽ ചോഴിയക്കാട് ഭാഗത്ത്‌ വച്ചാണ്‌ ഇവർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്‌. പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചിങ്ങവനം പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *