Your Image Description Your Image Description

രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ നായകൻ സൗരവ് ​ഗാം​ഗുലി. കഴിഞ്ഞ വർഷങ്ങളിലെ രോഹിത് ശർമയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. ഇന്ത്യൻ ടീമിന് ഇം​ഗ്ലണ്ടിലാണ് അടുത്ത ടെസ്റ്റ് പരമ്പര. ഇതിന് മുമ്പ് രോഹിത് സ്വയം വിലയിരുത്തണമെന്ന് ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയയിലേതിന് സമാനമായ പരമ്പരയാവും ഇം​ഗ്ലണ്ടിലും നടക്കുകയെന്നും രോഹിത് ശർമ വൈറ്റ് ബോൾ ക്രിക്കറ്റിൽ പുറത്തെടുക്കുന്ന മികവ് ടെസ്റ്റിലും പുലർത്താൻ കഴിയണമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. രോഹിത് ശർമ നല്ല നായകനാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ഒരുപാട് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റനായിരുന്നു. നായകനാകാൻ കഴിവുള്ള ഒരാളെ കണ്ടാൽ എനിക്ക് മനസിലാകുമെന്നും ​ഗാം​ഗുലി പ്രതികരിച്ചു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഇന്ത്യയെ ഉന്നത തലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. അതിൽ എനിക്ക് അത്ഭുതമില്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് രോഹിത് തുടർന്നുകളിക്കുമോയെന്ന് തന്നെ എനിക്ക് അറിയില്ല. കളിക്കുകയാണെങ്കിൽ സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനം മറികടക്കാൻ കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *