Your Image Description Your Image Description

യുറഗ്വായ്ക്കെതിരെയും ബ്രസീലിനെതിരെയും നടക്കുന്ന ഫിഫ ലോകകപ്പ് യോ​ഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിൽ മെസ്സി ഉണ്ടാകില്ല. പേശിക്കേറ്റ പരിക്ക് മൂലമാണ് മെസ്സി ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. നിർണായക മത്സരങ്ങൾക്ക് വേണ്ടി ആദ്യം പ്രഖ്യാപിച്ച അർജന്റീന സ്ക്വാഡിൽ‌ മെസ്സി ഇടംപിടിച്ചിരുന്നു. എന്നാൽ പരിക്ക് വില്ലനായതോടെ താരത്തെ ഒഴിവാക്കി കോച്ച് ലയണൽ സ്കലോണി പുതിയ സ്ക്വാഡ‍് പ്രഖ്യാപിച്ചിരിക്കുകയാണ്.

മേജര്‍ ലീഗ് സോക്കറില്‍ ഞായറാഴ്ച അറ്റ്‌ലാന്റ യുണൈറ്റഡിനെതിരേ മെസ്സിയുടെ ഇന്റര്‍മിയാമി 2-1ന് ജയിച്ചിരുന്നു. മത്സരത്തിനിടെ മെസ്സിയുടെ തുടയ്ക്ക് വേദനയനുഭവപ്പെട്ടതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള അര്‍ജന്റീന വെള്ളിയാഴ്ച യുറഗ്വായിയെ ആണ് ആദ്യം നേരിടുക. രണ്ടാം സ്ഥാനത്താണ് യുറഗ്വായ്. അഞ്ചാമതുള്ള ബ്രസീലുമായുള്ള ആവേശകരമായ പോരാട്ടം ബുധനാഴ്ച ബ്യൂണസ് ഐറിസില്‍ വെച്ച് നടക്കും. പൗളോ ഡിബാല, ഗോണ്‍സ്വാലോ മോണ്ടിയല്‍, ജിയോവനി ലൊ സെല്‍സോ എന്നിവരും ടീമിലില്ല.

Leave a Reply

Your email address will not be published. Required fields are marked *