Your Image Description Your Image Description

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഒരുമ്പെട്ടവൻ. സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്‍ത ചിത്രമാണ് ഒരുമ്പെട്ടവൻ’. ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്‍മീര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവരാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രം മനോരമ മാക്സിലൂടെ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്.

കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ ആണ് സംഗീതം പകർന്നത്. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്‍മി, സിത്താര കൃഷ്‍ണകുമാർ, ബേബി കാശ്‍മീര എന്നിവരാണ് ഗായകർ. സെൽവ കുമാർ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *