Your Image Description Your Image Description

ഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി പുതുവർഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മാർച്ച് 29ന് എല്ലാ യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ബാലനീസ് നിശബ്ദ ദിനം എന്നറിയപ്പെടുന്ന നെയ്പൈ ബാലിയിലെ ഹിന്ദുക്കൾക്ക് പവിത്രമായ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 29ന് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലി.

നെയ്പൈ അധവാ നിശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ് ബാലിക്കാർ ആ ദിവസം. നെയ്പൈയ്ക്കു മുമ്പുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വളരെ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും യാത്രക്കാരും അവരുടെ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ബാലി ട്രാൻസ്പോർട്ടേഷൻ ഏജൻസി മേധാവി ഐ.ജി.ഡബ്ല്യു സാംസീ ഗുണാർഥ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *