Your Image Description Your Image Description

ദുബായിൽ വ്യാജ ഫാൻസി ബ്രേസ്‌ലെറ്റുകൾ വിറ്റ പ്രവാസിക്ക് 90,000 ദിർഹം പിഴ.ഉയർന്ന നിലവാരമുള്ള യഥാർഥ ആഭരണങ്ങൾ എന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ വ്യാജ ഫാൻസി ബ്രേസ് ലെറ്റുകൾ വിറ്റത്.കഴിഞ്ഞ വർഷം തട്ടിപ്പുകാരൻ നായിഫ് ബ്രാഞ്ചിലെ റീട്ടെയിലറെ സമീപിച്ച് മൂന്ന് പ്രീമിയം ബ്രാൻഡ് ബ്രേസ്‌ലെറ്റുകൾ ആകെ 1,25,000 ദിർഹത്തിന് വിൽക്കുകയായിരുന്നു. പിന്നീട് ഇൌ രംഗത്തെ വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ബ്രേസ് ലെറ്റുകൾ വ്യാജമാണെന്നും 35,000 ദിർഹം മാത്രമേ വിലമതിക്കുകയുള്ളൂ എന്നും മനസിലായത്.

ഒരു ബ്രേസ്‌ലെറ്റിൽ വ്യാജ ഹാൾമാർക്ക് ഉണ്ടായിരുന്നതായി ഫോറൻസിക് റിപ്പോർട്ട് വെളിപ്പെടുത്തി. 18 കാരറ്റ് സ്വർണം 41 ഗ്രാം അടിസ്ഥാനമാക്കിയപ്പോൾ അതിന്റെ യഥാർഥ മൂല്യം 15,000 ദിർഹം മാത്രമാണെന്നും കണക്കാക്കുന്നു. വിൽപനക്കാരൻ തെറ്റായി അവകാശപ്പെട്ട ആഡംബര ബ്രാൻഡുകളുമായി ബന്ധമില്ലാത്ത അനുകരണങ്ങളാണെന്നും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *