Your Image Description Your Image Description

കത്തോലിക്കാ സഭയുടെ സ്വത്തു സംബന്ധിച്ച ഓർഗനൈസർ ലേഖനത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലേഖനം പിൻവലിച്ചതു കൊണ്ട് ആർഎസ്എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചർച്ച് ബില്ലെന്ന സംഘപരിവാറിന്റെ ഗൂഢ നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്നും സതീശൻ പറഞ്ഞു.

‘‘രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണം. ആർഎസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന ശൈലിക്കു തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും രാജ്യത്തിനു നൽകുന്നത്. കത്തോലിക്കാ സഭയ്ക്ക് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആർഎസ്എസ് മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. ഓർഗനൈസറിൽ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല.’’ – സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *