Your Image Description Your Image Description

കാസർകോട്: നാലാംമൈലിൽ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവം ഉണ്ടായത്.

അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞുനിർത്തി പത്തംഗ സംഘം ആക്രമിച്ചു.

കണ്ണിൽ പെപ്പർ സ്പേ അടിച്ച ശേഷം ഫവാസിനെ ആക്രമികൾ കുത്തി വീഴ്ത്തുകയായിരുന്നു. വധശ്രമത്തിന് വിദ്യനഗർ പൊലീസ് കേസെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *