Your Image Description Your Image Description

മ​ഞ്ചേ​രി:വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം. രാ​മം​കു​ള​ത്ത് പാ​റാ​തൊ​ടി സൈ​ഫു​ല്ല, തൈ​ക്കാ​ട് മു​ഹ​മ്മ​ദ് റി​നീ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ പ​ന പൊ​ട്ടി​വീ​ണു. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ന്നു.

മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബോ​ര്‍ഡു​ക​ളും മ​റ്റും ത​ക​ര്‍ന്നു വീ​ണു. തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി.നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നു. വീ​ടു​ക​ളു​ടെ ഓ​ടു​ക​ളും മേ​ൽ​ക്കൂ​ര​ക​ളും കാ​റ്റി​ൽ പ​റ​ന്നു. എ​ള​ങ്കൂ​റി​ല്‍ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ പൊ​ട്ടി​വീ​ണു. തി​രു​മ​ണി​ക്ക​ര ഗു​രു​വാ​യൂ​ര​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ സ്ഥാ​പി​ച്ച പൈ​പ്പ് സ്റ്റാ​ന്‍ഡ് ക​ട​പു​ഴ​കി വീ​ണു. ഈ ​ഭാ​ഗ​ത്ത് ഭ​ക്ത​ർ ഇ​ല്ലാ​ത്തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *