റബർ ഫാക്ടറിയിൽ  തീപിടിത്തം; വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Kottayam Top News
1 min read
30

റബർ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം

March 17, 2025
0

കോട്ടയം: ചിങ്ങവനം എഫ്.എ.സി.ടി കടവിലെ കീർത്തി റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 55 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. റബർ അരച്ച് മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മാലിന്യങ്ങളുമാണ് കത്തിനശിച്ചത്. വിവരമറിഞ്ഞ് കോട്ടയത്ത് നിന്ന് മൂന്ന് യൂണിറ്റും ചങ്ങനാശേരിയിൽ നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് സ്ഥലത്തെത്തി. നാലരമണിക്കൂറെടുത്താണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് സേനാംഗങ്ങൾ അറിയിച്ചു.  

Continue Reading
മയക്കുമരുന്ന് കേസ്; അമേരിക്കൻ തടവുകാരെ  മോചിപ്പിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

മയക്കുമരുന്ന് കേസ്; അമേരിക്കൻ തടവുകാരെ മോചിപ്പിച്ച് കുവൈത്ത്

March 17, 2025
0

മയക്കുമരുന്ന് കേസിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന വെറ്ററൻമാരും സൈനിക കോൺട്രാക്ടർമാരും ഉൾപ്പെടെയുള്ള ഒരു കൂട്ടം അമേരിക്കൻ തടവുകാരെ കുവൈത്ത് മോചിപ്പിച്ചു. രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് തടവുകാരുടെ പ്രതിനിധി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഉന്നത പ്രതിനിധിയായ ആദം ബോഹ്‌ലർ അടുത്തിടെ കുവൈത്ത് സന്ദർശിച്ചതിനെ തുടർന്നാണ് ഈ മോചനം. വിദേശ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള യുഎസ് ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങൾക്കിടയിലാണിത്.

Continue Reading
ലാലിഗയിൽ ബാഴ്‌സലോണയുടെ തകർപ്പൻ കംബാക്ക്;അത്ലറ്റിക്കോയെ വീഴ്ത്തി ബാഴ്സ
Kerala Kerala Mex Kerala mx Sports Top News
1 min read
34

ലാലിഗയിൽ ബാഴ്‌സലോണയുടെ തകർപ്പൻ കംബാക്ക്;അത്ലറ്റിക്കോയെ വീഴ്ത്തി ബാഴ്സ

March 17, 2025
0

ലാലിഗയിൽ ബാഴ്‌സലോണയുടെ തകർപ്പൻ കംബാക്ക്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചായിരുന്നു കറ്റാലന്മാരുടെ തിരിച്ചുവരവ്. ഇഞ്ചുറി ടൈമിലാണ് ബാഴ്‌സയുടെ വിജയഗോളുകൾ പിറന്നത്.മത്സരത്തിന്റെ 45ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. ജൂലിയാനോ സിമിയോണിയുടെ അസിസ്റ്റിലായിരുന്നു ഗോൾ. 70ാം മിനിറ്റിൽ വലകുലുക്കി ഷോറോലോത്ത് അത്‌ലറ്റിക്കോയുടെ ലീഡുയർത്തി. രണ്ട് മിനിറ്റിനുള്ളിൽ ബാഴ്‌സയുടെ മറുപടി. ഇനിഗോ മാർട്ടിനസിന്റെ തകർപ്പൻ അസിസ്റ്റിൽ ലെവന്റോവ്‌സ്‌കിയുടെ ക്ലിനിക്കൽ

Continue Reading
‘പ്രചരിക്കുന്നത് വ്യാജ വാർത്ത’; മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി  പിആർ ടീം
Cinema Kerala Kerala Mex Kerala mx Top News
1 min read
33

‘പ്രചരിക്കുന്നത് വ്യാജ വാർത്ത’; മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി പിആർ ടീം

March 17, 2025
0

നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ പിആർ ടീം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും അവര്‍ അറിയിച്ചു. മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളിൽ നിന്ന് ഇട​വേളയെടുത്തുവെന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെയൊക്കെ തള്ളിയ മമ്മൂട്ടി ടീം കിംവദന്തികൾ പരത്തരുതെന്നും, റമദാൻ വ്രതത്തിലായതിനാലാണ് തുടർച്ചയായ ഷൂട്ടിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നും വ്യക്തമാക്കി. ’പ്രചരിക്കുന്നത് വ്യാജ

Continue Reading
കോമഡി ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
32

കോമഡി ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

March 17, 2025
0

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. സംവിധായകരായ ലാൽജോസ്, ലിജോ ജോസ്

Continue Reading
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധനവ്

March 17, 2025
0

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധന. സൗദിയിലേക്ക് പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ്. ഓറഞ്ച് ഇറക്കുമതിയും ഇന്ത്യയിൽ നിന്നുണ്ട്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയത്തിന്റേതാണ് ഇറക്കുമതി കണക്കുകൾ. 43.4 ലക്ഷം ടൺ പഴങ്ങളും പച്ചക്കറികളുമാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയമാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തുവിട്ടത്. 23.7 ലക്ഷം ടണ്ണിലേറെ പച്ചക്കറികളും 19.6

Continue Reading
ഐപിഎൽ 2025: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി,അതിവേഗ പേസര്‍ പുറത്ത്
Kerala Kerala Mex Kerala mx Sports Top News
1 min read
39

ഐപിഎൽ 2025: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി,അതിവേഗ പേസര്‍ പുറത്ത്

March 17, 2025
0

ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക് പരിക്കേറ്റ് പിന്‍മാറിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയാത്. ഇതോടെ ഉമ്രാന്‍ മാലിക്കിന്‍റെ പകരക്കാരനായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കരിയയെ കൊല്‍ക്കത്ത ടീമിലെത്തിച്ചു. 2021 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്മീറിൽ നിന്നുള്ള പേസറായ ഉമ്രാൻ മാലിക്.മണിക്കൂറിൽ 150 കിമീ വേ​ഗതയിലുള്ള പന്തുകൾ തുടർച്ചയായി

Continue Reading
അ​മീ​റാ​ത്ത്-​ബൗ​ഷ​ർ പ​ർ​വത പാ​ത​യി​ൽ ഉ​യ​ര നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ൾ സ്ഥാ​പി​ക്കാനൊരുങ്ങി  മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

അ​മീ​റാ​ത്ത്-​ബൗ​ഷ​ർ പ​ർ​വത പാ​ത​യി​ൽ ഉ​യ​ര നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ൾ സ്ഥാ​പി​ക്കാനൊരുങ്ങി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

March 17, 2025
0

അ​മീ​റാ​ത്ത്-​ബൗ​ഷ​ർ പ​ർ​വത പാ​ത​യി​ൽ ഉ​യ​ര നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ൾ സ്ഥാ​പി​ക്കാനൊരുങ്ങി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. നാ​ലു വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഡി​സൈ​ൻ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ക​രാ​റു​കാ​രി​ൽനി​ന്ന് മു​നി​സി​പ്പാ​ലി​റ്റി ബി​ഡ്ഡു​ക​ൾ ക്ഷ​ണി​ച്ചു. പ​ർ​വ​ത പാ​ത​യി​ൽ പ​തി​വാ​യി വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ചും ഹെ​വി ഡ്യൂ​ട്ടി ട്ര​ക്കു​ക​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടാ​റു​ണ്ട്. അ​തി​നാ​ൽ അ​മീ​റാ​ത്ത്-​ബൗ​ഷ​ർ വി​ലാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് തു​ര​ങ്ക പാ​ത പോ​ലു​ള്ള ഒ​രു സ്ഥി​രം പ​രി​ഹാ​ര​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

Continue Reading
ഇത്തിഹാദ് സാറ്റ് വിക്ഷേപണം വിജയം;  യു.​എ.​ഇ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ഒ​മാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ഇത്തിഹാദ് സാറ്റ് വിക്ഷേപണം വിജയം; യു.​എ.​ഇ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ഒ​മാ​ൻ

March 17, 2025
0

ഇ​ത്തി​ഹാ​ദ് സാ​റ്റ് റ​ഡാ​ർ ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ക്കാ​ൻ സാ​ധി​ച്ച​തി​ന് യു.​എ.​ഇ​യെ ഒ​മാ​ൻ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) അ​ഭി​ന​ന്ദി​ച്ചു.​മേ​ഖ​ല​യി​ലെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷണ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന കു​തി​ച്ചു​ചാ​ട്ട​മാ​യി ഈ ​നേ​ട്ട​ത്തെ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു.ഇ​ത്തി​ഹാ​ദ്-​സാ​റ്റ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ലെ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് സ്‌​പേ​സ് സെ​ന്റ​റി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സ​യും നേ​രു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Continue Reading
സൗദിയിൽ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാൻ  സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാൻ സംവിധാനം

March 17, 2025
0

ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാനുള്ള സംവിധാനം കൂട്ടിച്ചേർത്ത് അബ്ഷർ. ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ ഇത് വഴി പുതുക്കി ലഭിക്കും. ഇതോടെ നടപടികൾ ലഘൂകരിച്ച് വേഗത്തിൽ സേവനം ലഭ്യമാകും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് അടക്കൽ, മെഡിക്കൽ പരിശോധന പൂർത്തിയാക്കൽ തുടങ്ങിയ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തന്നെയായിരിക്കും പ്ലാറ്റഫോമിലും ലൈസൻസുകൾ പുതുക്കി നൽകുക.സ്വദേശികൾക്കും വിദേശികൾക്കും സേവനം ഉപകാരപ്പെടും. പുതിയ സംവിധാനം വഴി സമയം. ചെലവ്, അധ്വാനം

Continue Reading