Your Image Description Your Image Description

ലാലിഗയിൽ ബാഴ്‌സലോണയുടെ തകർപ്പൻ കംബാക്ക്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചായിരുന്നു കറ്റാലന്മാരുടെ തിരിച്ചുവരവ്. ഇഞ്ചുറി ടൈമിലാണ് ബാഴ്‌സയുടെ വിജയഗോളുകൾ പിറന്നത്.മത്സരത്തിന്റെ 45ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. ജൂലിയാനോ സിമിയോണിയുടെ അസിസ്റ്റിലായിരുന്നു ഗോൾ. 70ാം മിനിറ്റിൽ വലകുലുക്കി ഷോറോലോത്ത് അത്‌ലറ്റിക്കോയുടെ ലീഡുയർത്തി.

രണ്ട് മിനിറ്റിനുള്ളിൽ ബാഴ്‌സയുടെ മറുപടി. ഇനിഗോ മാർട്ടിനസിന്റെ തകർപ്പൻ അസിസ്റ്റിൽ ലെവന്റോവ്‌സ്‌കിയുടെ ക്ലിനിക്കൽ ഫിനിഷ്. 78ാം മിനിറ്റിൽ റഫിന്യയുടെ ക്രോസിന് തലവെച്ച് ഫെറാൻ ടോറസ് ബാഴ്‌സക്കായി സമനിലപിടിച്ചു.90 മിനിറ്റ് കടന്നപ്പോള്‍ സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍ ബാഴ്‌സക്കായി വിജയ ഗോൾ നേടിയത് ലമീൻ യമാലാണ്.

Leave a Reply

Your email address will not be published. Required fields are marked *