Your Image Description Your Image Description

ഡല്‍ഹി: വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

വിശാലമായി ചര്‍ച്ചകളും കൂടിയാലോചനകളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. വിഷയങ്ങളില്‍ നിന്ന് പ്രതിപക്ഷം തെന്നി മാറുകയാണെന്നും ഈ ബില്ലില്‍ കേരളത്തിലെ സിനിമവരെ പ്രതിപക്ഷം ചര്‍ച്ചയാക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു. സഭയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനെതിരെയും നദ്ദ സംസാരിച്ചു. ബ്രിട്ടാസ് സ്മാര്‍ട്ടാണ്, ബില്ലില്‍ പറയാനുള്ളത് എല്ലാം ഇംഗ്ലീഷില്‍ പറഞ്ഞു. ആവശ്യമില്ലാത്തത് മലയാളത്തില്‍ പറഞ്ഞു. നിങ്ങള്‍ സ്മാര്‍ട്ടാണെന്ന് അറിയാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷ സഭയില്‍ ബഹളം വച്ചു. എന്നാല്‍ ബഹളം വേണ്ട, ഇത് അഭിനന്ദനം ആണെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *