Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത് നിരവധി മരുന്നുകൾ. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്ന അലോപ്പതി മരുന്നുകളുടെ പട്ടിക ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി ചേർക്കപ്പെട്ടു. മരുന്നിന്റെ ദുരുപയോഗത്തെ കണക്കിലെടുത്ത് പേര് ഒഴിവാക്കുന്നു.

കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോട്ടയത്തുമാത്രമാണ് ഈ ദുരുപയോഗം കണ്ടെത്തിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. ആളുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ വ്യാപകമായി മെഡിക്കൽ സ്റ്റോറുകൾ വഴി ഈ മരുന്ന് വാങ്ങി പോകാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചിരുന്നു.

ഹൃദയശസ്ത്രക്രിയാസമയത്ത് നൽകുന്ന മരുന്നാണ് അതിലൊന്ന്. രോഗികളല്ലാത്തവർ ഈ മരുന്നുപയോഗിച്ചാൽ കടുത്ത രക്തസമ്മർദത്തിന് വിധേയരായി തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുമെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ വൈസ്‌ പ്രസിഡന്റ് ഡോ. ജി. ഹരീഷ് കുമാർ പറയുന്നു. മരുന്നിന്റെ ദുരുപയോഗം വ്യാപകമായിട്ട് മൂന്നുവർഷമായി. ശരീരസൗന്ദര്യ മത്സരത്തിലും കായികശേഷി അധികംവേണ്ട മത്സരങ്ങളിലും പങ്കെടുക്കുന്നവരും കായികശേഷി കൂടുതൽവേണ്ട ജോലികൾ ചെയ്യുന്നവരുമാണ് ഈ മരുന്ന് ദുരുപയോഗംചെയ്യുന്നത്.

പാലാ ഉള്ളനാട്ടിൽ കഴിഞ്ഞദിവസം പിടിച്ച മരുന്നുശേഖരം ഉത്തേജകമരുന്നായി ഉപയോഗിക്കാൻ കൊണ്ടുപോകുകയായിരുന്നു. മരുന്നുകൾ നിയമവിരുദ്ധമല്ല, പക്ഷേ അവ ഡോക്ടറുടെ ഉപദേശപ്രകാരം കഴിക്കേണ്ടവയാണ്. മരുന്നുകളുടെ ഇത്തരം ദുരുപയോഗം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബാധിച്ചേക്കാം, ഇത് നിങ്ങളെ വിഷാദരോഗി ആക്കുമെന്ന് വിദഗ്ധർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *