Your Image Description Your Image Description

പൊന്നാനി: ഭിന്നശേഷിക്കാർക്ക് ഒരു വരുമാന മാർഗം എന്ന നിലയിൽ കേരളത്തിലെ പതിനാല് ജില്ലകളിലും ഖാദി വില്‍പ്പനശാലകള്‍ വരുന്നു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണസംഘവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ‘ഏബിള്‍ പോയിന്റ്’ എന്ന പേരിലാണ് എല്ലാ ജില്ലയിലും വില്‍പ്പനശാലകള്‍ ആരംഭിക്കാൻ പോകുന്നത്.

ഖാദി ഉത്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളായി ഓരോ ‘ഏബിള്‍ പോയിന്റും’ പ്രവര്‍ത്തിക്കും. ഖാദി ബോര്‍ഡിന്റെ പിന്തുണയുള്ള മൈക്രോ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, അവയുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള കേന്ദ്രങ്ങളായും ഈ വില്‍പ്പനശാലകള്‍ മാറും.

ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല മാനസികവെല്ലുവിളി നേരിടുന്നവര്‍, ഈ രോഗം ഭേദമായവര്‍, ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്കും പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും.

ജില്ലാ ഭരണകൂട കേന്ദ്രങ്ങള്‍, ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,ആശുപത്രി പരിസരങ്ങള്‍, എന്നിവിടങ്ങളിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളാണ് പദ്ധതിക്കായി ഉപയോഗിക്കുക. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങൾ എന്നിവിടങ്ങളിലും ‘ഏബിള്‍ പോയിന്റ്’ വില്പനശാലകൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *