Your Image Description Your Image Description

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധന. സൗദിയിലേക്ക് പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ്. ഓറഞ്ച് ഇറക്കുമതിയും ഇന്ത്യയിൽ നിന്നുണ്ട്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയത്തിന്റേതാണ് ഇറക്കുമതി കണക്കുകൾ.

43.4 ലക്ഷം ടൺ പഴങ്ങളും പച്ചക്കറികളുമാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയമാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തുവിട്ടത്. 23.7 ലക്ഷം ടണ്ണിലേറെ പച്ചക്കറികളും 19.6 ടണ്ണിലേറെ പഴങ്ങളുമാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത വാഴപ്പഴം നാലര ലക്ഷത്തിലധികമാണ്. ഇതിൽ 68.3 ശതമാനവും ഇറക്കുമതി ഇക്വഡോറിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈൻസും തൊട്ട് പിറകിൽ ഇന്ത്യയുമാണ്. 29100 ടൺ വാഴപ്പഴമാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 6.2 ശതമാനത്തിന്റെ ഇറക്കുമതിയാണ് ഇന്ത്യയിൽ നിന്ന് നടത്തിയത്. നാലു ലക്ഷത്തിലധികം ഓറഞ്ചും കഴിഞ്ഞവർഷം ഇറക്കുമതി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *