Your Image Description Your Image Description

കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു. 4 പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന 10,000ത്തിൽനിന്ന് 20,000 ദിനാറാക്കിയാണ് വർധിപ്പിച്ചത്ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കുള്ള ശിക്ഷയുടെ ഭാഗമാണ് മരിച്ചയാളുടെ അവകാശിക്കുള്ള ദയാധനം. 20,000 ദിനാറാണ് കുവൈത്തിൽ ദയാധനമായി നൽകേണ്ടത്. മരിച്ചയാളുടെ അശ്രദ്ധ മരണത്തിന് കാരണമായിട്ടുണ്ടെങ്കിൽ ആ ശതമാനം കണക്കാക്കി അത്രയും തുക കുറച്ചാകും ദയാധനം ലഭിക്കുക.

മന്ത്രിസഭ അംഗീകരിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, നിയമ മന്ത്രി നാസർ യൂസഫ് മുഹമ്മദ് അൽ സുമൈത് എന്നിവർ ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *