Your Image Description Your Image Description

മലപ്പുറം: ചോദിച്ച പണം നൽകി വാങ്ങിയ എംഡിഎംഎയ്ക്ക് പകരമായി കര്‍പ്പൂരം നല്‍കി കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവാക്കൾ തമ്മിൽ സംഘർഷം. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപത്തു വെച്ചായിരുന്നു യുവാക്കൾ തമ്മിലടിച്ചത്. സംഘർഷത്തിന്റെ കാരണം തിരക്കിയ നാട്ടുകാരോട് എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു എന്നാണ് യുവാക്കളിലൊരാൾ പറഞ്ഞത്.

മലപ്പുറത്തു നിന്നെത്തിയ യുവാക്കളാണ് പെട്രോൾ പമ്പിന് മുന്നിൽ നാട്ടുകാരെല്ലാം നോക്കി നിൽക്കെ തമ്മിൽ തല്ലയത്. ഇതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് കോട്ടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.

അടിപിടിയുടെ വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ തങ്ങൾക്ക് മുന്നിൽ വെച്ചും യുവാക്കൾ തമ്മിൽ തല്ലുകയായിരുന്നുവെന്ന് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം അടക്കമുള്ളവർ പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളുടെ പക്കൽ നിന്നും നിലവിൽ ലഹരി വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല. തുടർന്ന് യുവാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ പോലീസ് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *