Your Image Description Your Image Description

ബാലയും മുൻ പങ്കാളി എലിസബത്തും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. അവർ രണ്ടു പേരും എല്ലാ വിവരങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. രണ്ടുപേരും തമ്മിലുള്ള വിവാദം ഇപ്പോൾ നിയമപോരാട്ടത്തിൽ എത്തി നിൽക്കുകയാണ്. നടനെതിരെ നിർണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ ലിജേഷ്. ആർക്കും അറിയാത്ത കുറെ കാര്യങ്ങൾ പറയാൻ പോകുകയാണെന്നാണ് ലിജേഷ് പറയുന്നത്. ഇത് പുറത്തു വന്ന കഴിഞ്ഞാൽ എന്റെ ജീവന് ഭീഷണി ഉണ്ടാവുമോ, എന്നെ ഇയാൾ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസിൽ പെടുത്തുവോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കുമോ എന്നറിയില്ലെന്നും ലിജേഷ് പറഞ്ഞു.

‘‘നമസ്കാരം എന്റെ പേര് ലിജേഷ്, ഞാനൊരു എഴുത്തുകാരൻ ആണ്. ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന എലിസബത്ത്-ബാല വിഷയത്തെപ്പറ്റി നിങ്ങൾക്ക് ആർക്കും അറിയാത്ത കുറെ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാൽ, 2022 ജൂൺ തുടങ്ങി ഏകദേശം ഒരു 2023 ബാലയുടെ സർജറി കഴിഞ്ഞ് അദ്ദേഹം റൂമിലേക്ക് ഡിസ്ചാർജ് ആകുന്ന വരെയുള്ള മുഴുവൻ കാര്യങ്ങൾ എനിക്കറിയാം. ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ജൂൺ തുടങ്ങി ബാലയെ പരിചയമുണ്ട്. പലതവണ കഥ പറയാനായി അമൃതയുടെ അടുത്തുള്ള ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിലാണ് ആദ്യം പൊയ്ക്കൊണ്ടിരുന്നത്. പിന്നെ ഞാൻ പോയത് മെട്രോ പില്ലർ നമ്പർ 511നു നേരെ മുമ്പിലായി ധനലക്ഷ്മിയുടെ അടുത്തുള്ള ബാലയുടെ പുതിയ ഫ്‌ളാറ്റിൽ ആണ്, പാലാരിവട്ടത്തെ ഫ്ലാറ്റ്. അവിടെ പലവട്ടം കഥ പറയാൻ പോയിട്ടുണ്ട്. 2022 സെപ്റ്റംബർ 19ാം തിയതി നടത്തിയ ബാലയുടെ ബർത്ത് ഡേ വിഡിയോസിൽ നിങ്ങൾക്ക് എന്നെ കാണാൻ പറ്റും. ഇപ്പോൾ ഈ വിഡിയോ ചെയ്യുമ്പോൾ ഇതിൽ എത്രമാത്രം ഭീഷണി വരുമെന്നും എനിക്കറിയാം. എനിക്കറിയാവുന്ന ബാലയെ കുറിച്ച് മറ്റാർക്കും അറിയാത്ത കുറെയേറെ സത്യങ്ങൾ ഉണ്ട്, ചിലപ്പോൾ അത് എലിസബത്തിന് അറിയാവുന്നതായിരിക്കാം, അത്തരം കാര്യങ്ങൾ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുമ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടാവുമോ, എന്നെ ഇയാൾ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസിൽ പെടുത്തുവോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കുമോ ഇതൊന്നും അറിയില്ല.

എന്റെ മുമ്പിൽ വച്ച് തന്നെ പലവട്ടം ഇദ്ദേഹം ഇദ്ദേഹത്തിന് ഉപദ്രവകാരികൾ ആയിട്ടുള്ള പലരെയും വകവരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ ബാല നല്ല രീതിയിൽ കുടിക്കുന്ന ഒരു വ്യക്തിയാണ്. ഞാൻ തന്നെ മദ്യം വാങ്ങി കൊണ്ട് കൊടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ എടിഎം കാർഡ് തന്നിട്ട് അതു കൊണ്ടുപോയി ഡെയിലി ഒരു 30 ബിയർ വച്ച് ദിവസവും വാങ്ങി കൊടുത്തുകൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ, ഒപ്പം ഞാനും കുടിച്ചിട്ടുണ്ട്. അഞ്ചെണ്ണം കുടിക്കുമ്പോൾ ഞാൻ ചിലപ്പോൾ ഒരെണ്ണം കുടിക്കും. ഇദ്ദേഹത്തിനെ പറ്റി എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ ഓരോരോ വിഡിയോ വച്ച് ചെയ്യുന്നതായിരിക്കും.

പാലാരിവട്ടം ഫ്ലാറ്റിൽ ഇദ്ദേഹത്തിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ പോയിരുന്നു. അതിനുശേഷം ഇദ്ദേഹവുമായി അല്‍പം കൂടി മാനസികമായി അടുത്തു. സിനിമകളിലൂടെ അദ്ദേഹത്തെ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പരിചയപ്പെടുന്ന സമയത്ത് ബാല സർ എന്നാണ് വിളിച്ചിരുന്നത്, പിന്നെ കയ്യിലിരിപ്പ് കണ്ടു കുറെ കഴിഞ്ഞപ്പോൾ അത് ബാല ചേട്ടൻ ആയി. ഒരു സിനിമ ചെയ്യാൻ, ഒരുപാട് സംവിധായകരുടെയും നടന്മാരുടെയും അടുത്ത പോയി, ഒന്നും നടന്നില്ല. അങ്ങനെയാണ് ഒടുവിൽ ബാലയിലേക്ക് എത്തുന്നത്. ‘ഷഫീഖിന്റെ സന്തോഷം’ എന്ന സിനിമയുടെ ക്യാമറമാൻ വഴിയാണ് ബാലയെ പരിചയപ്പെടുന്നത്.

പിറന്നാൾ സമയത്ത് അവിടെ എലിസബത്ത് ഇല്ല. മാധ്യമങ്ങൾ എല്ലാം എലിസബത്ത് എവിടെ എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ അവിടെ എത്തിയത്. എലിസബത്ത് വന്നത് തന്നെ ഇദ്ദേഹത്തിന്റെ 2022 ലെ ബർത്ത്ഡേയുടെ രണ്ടുമൂന്നു ദിവസം മുൻപാണ്. ബാലയുടെ ഡ്രൈവർ ആയിരുന്ന ജെയ്‌സൺ പോയി എലിസബത്തിനെ വിളിച്ചുകൊണ്ട് വരികയായിരുന്നു. മാധ്യമങ്ങൾ ഒക്കെ വരുന്നതല്ലേ ബർത്ത് ഡേ അല്ലേ, ഭാര്യ എവിടെ എന്നൊരു ചോദ്യം വരുമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇദ്ദേഹം അന്ന് എലിസബത്തിനെ കൊണ്ടു വന്നത്. എലിസബത്ത് ഒരു വട്ട് കേസാണ് എന്നാണ് എന്നോട് ഇദ്ദേഹം പറഞ്ഞിരുന്നത്. ആഘോഷം കഴിഞ്ഞ് യൂട്യൂബ് ടീമുകൾ എല്ലാവരും പോയി ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ ഇദ്ദേഹം എന്റെ അടുത്ത് വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞിട്ടുണ്ട്, എനിക്കൊരു കുട്ടി ഉണ്ടാവില്ല, എലിസബത്തിന് കുട്ടികൾ ഉണ്ടാവില്ല, അവളൊരു വട്ട്, ലൂസ് ആണ് എന്നൊക്കെ.

ഭാര്യയെ പൊന്നുപോലെ നോക്കുന്ന ഒരു നായകൻ ആയിരിക്കണം നമ്മുടെ കഥയിൽ ഉണ്ടാകേണ്ടതെന്നൊക്കെ ബാല പറയുമായിരുന്നു. അതു വച്ച് ഞാൻ എഴുതിയ സിനിമയാണ് ‘ആമുഖ അരവിന്ദാക്ഷ’ എന്ന സ്ക്രിപ്റ്റ്. 22 വർഷമായി സിനിമ ഫീൽഡിൽ ഉള്ള ആളാണ് ബാല, അയാൾക്ക് ഒരു ഹിറ്റ് കൊടുക്കാൻ സാധിച്ചാൽ പുതുമുഖ സംവിധായകനായ എനിക്ക് അത് ഗുണം ചെയ്യുമല്ലോ എന്ന് കരുതിയാണ് അയാളുടെ അടുത്ത് പോയത്. ജനുവരി തുടക്കത്തിൽ ഞാൻ സ്ക്രിപ്റ്റ് പൂർത്തിയാക്കി, വീണ്ടും ബാലയെ കാണാൻ പോയി അപ്പോൾ സീരിയലിൽ വളരെ പ്രശസ്തനായ ഒരു നടൻ അവിടെ ഉണ്ടായിരുന്നു. അയാളെ നിങ്ങൾ ബാലയുടെ വിഡിയോയിൽ ഒക്കെ കണ്ടിട്ടുണ്ട്.

അന്ന് വൈകിട്ട് ഉണ്ടായ ഒരു സംഭവം ഞാൻ പറയാം. ബാലയുടെ കയ്യിൽ രണ്ടു തോക്കുണ്ട്. ഒന്ന് എയർ ഗൺ, മറ്റേത് ഒറിജിനൽ തോക്ക്. കയ്യിൽ കൊണ്ട് നടക്കുന്ന ഒരു ബാഗിൽ എപ്പോഴും തോക്ക് ഉണ്ടാകും. ഇയാൾ കൂടെ ഇരിക്കുന്ന ആളുകളെ വച്ചാണ് ഇതിന്റെ വിഡിയോ ചെയ്യുന്നത്, അങ്ങനെ ആണ് എലിസബത്തിനെ വച്ച് ഓരോ വിഡിയോ ചെയ്യുന്നതും. ഈ വിഡിയോയിൽ ഇരിക്കുന്ന ആളുകൾക്ക് അത് മനസ്സിലാകില്ല, നാളെ അവർ പ്രതികൾ ആകും. എലിസബത്തിനെ കൊണ്ടാണ് ഇയാൾ പ്രതിഫലം ഒക്കെ ചോദിപ്പിക്കുന്നത്. ബാലയുടെ ഫ്ലാറ്റിൽ വന്ന അന്ന് മുതൽ ഞാനും അവിടെയാണ് താമസം. ഇയാൾ ഒരു ചാനൽ പരിപാടിക്ക് പോയപ്പോൾ എന്നെ ആണ് ഫ്ലാറ്റ് ഏൽപ്പിച്ചത്. ലിജേഷ് ഇവിടെ ഇരുന്നാൽ മതി, ഫുഡിന് ഇവിടെയെല്ലാം വേലക്കാർ ഉണ്ട് എന്നൊക്കെ പറയും.

എലിസബത്ത് പറയുന്ന ഗസ്റ്റ് ഹൗസിലേക്ക് അന്ന് ഇയാൾ പോയപ്പോൾ ഇയാളുടെ കയ്യിൽ തോക്കുണ്ട്. ഗസ്റ്റ്ഹൗസില്‍ ഞങ്ങൾ ചെല്ലുമ്പോൾ ബിഗ് ബോസ് പരിപാടിയിൽ വന്നിട്ടുള്ള ഷോർട് ഫിലിമിലൂടെ ഒക്കെ പ്രശസ്തയായ ഒരു സ്ത്രീയും, മറ്റു കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാം ഈ തോക്ക് കണ്ടിട്ടുണ്ട്. കുറെ സിനിമാതാരങ്ങൾ ബാലയുടെ ഈ തോക്ക് കണ്ടിട്ടുണ്ട്. ഒരു പ്രമുഖ ചാനൽ ഇന്റർവ്യൂ എടുക്കുന്ന ആങ്കർ, ആ ആങ്കർ പ്രശസ്തനാണ് കാരണം ഒരു നടനുമായി വലിയൊരു പ്രശ്നം ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്, ആ ആങ്കർ ബാലയുടെ തോക്ക് വച്ച് ബിയർ ബോട്ടിലിലേക്ക് ഷൂട്ട് ചെയ്‌തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കുറച്ച് ആങ്കേഴ്സും അവരുടെ ക്രൂവും എല്ലാം ഈ തോക്ക് പിടിച്ചു നോക്കിയിട്ടുണ്ട്. എയർ ഗൺ കൊണ്ടാണ് അയാൾ ഷൂട്ട് ചെയ്തത്, മറ്റേ തോക്ക് ചോദിച്ചപ്പോൾ ബാല കൊടുത്തില്ല കാരണം അത് പൊട്ടും എന്ന് പറഞ്ഞു. ഗസ്റ്റ് ഹൗസിലെ ഒരു റൂം അയാൾ തുറന്നില്ല, കാരണം ആ റൂമിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുറക്കാത്തത്. ബാലയുടെ ഹോം ടൂർ എടുത്തു നോക്കിയാൽ കാണാം, ആ സമയത്ത് ഞാൻ സൈഡിലേക്ക് മാറി നിന്നു. ചെകുത്താനും ആറാട്ടണ്ണനും ബാലയുടെ തോക്ക് കണ്ടിട്ടുണ്ട്. ഇവർ ഇനി ഇതൊക്കെ പറയുമോ എന്ന് എനിക്കറിയില്ല “ഞങ്ങൾ ഒരു ബെൽറ്റ്” എന്ന് പറയുന്ന സമയത്ത് ബാലയും ആറാട്ടെണ്ണനും ഞാനും സീക്രട്ട് ഏജന്റും അയാളുടെ കൂടെയുള്ള ഒരു വ്യക്തിയും ഉണ്ടയിരുന്നു. ആറാട്ടണ്ണൻ ചെകുത്താനോട് പറയുന്ന ഇന്റർവ്യൂവിൽ പറയുന്നുണ്ട്, തോക്ക് ഉണ്ടായിരുന്നു. തോക്ക് കൊണ്ടുപോയത് ലിനീഷ് എന്ന് പറഞ്ഞ വ്യക്തിയാണെന്ന്.

ലിനീഷ് ഞാനല്ല കേട്ടോ ഞാൻ ലിജേഷ്. അപ്പൊ ലിനീഷ് ആണ് ഈ തോക്ക് കൊണ്ടുപോയിട്ടുള്ളത്. ബാല തോക്ക് മാറ്റിയെന്ന് നമുക്ക് ഉറപ്പാണ്. ഇപ്പൊ അതിന്റെ കേസ് കാര്യങ്ങളൊക്കെ നടക്കുന്നു. ബാലയുടെ കയ്യിൽ തോക്കുണ്ട്. അത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്, പിടിച്ചു നോക്കിയതുമാണ്. ബാലയുടെ കയ്യിൽ ഒറിജിനൽ തോക്കുണ്ട് അതിന് ലൈസൻസും ഇല്ല. പിന്നെ ആ സംഭവം നടന്ന ദിവസം ബാല മാരിയറ്റിലേക്ക് കാർ ഓടിച്ചു പോയി, ആ കാർ ഓടിച്ചു പോകുന്നത് കണ്ടിട്ട് എലിസബത്തിന് പേടിയായി എന്ന് പറഞ്ഞില്ലേ, ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. 2012ൽ ബാലയുടെ ഡ്രൈവിങ് ലൈസൻസ് കട്ട് ആയി കിടക്കുന്നതാണ്. നിങ്ങൾ എവിടെ വേണമെങ്കിലും ചെക്ക് ചെയ്തോളൂ.

യൂട്യൂബ് ചാനലിന്റെ ഹോം ടൂർ നടക്കുന്ന സമയത്ത് ബാലയുടെ റൂമിന്റെ ഉള്ളിൽ രണ്ട് സ്ത്രീകളുണ്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഒന്ന് പാലക്കാട് നിന്നുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റ്. ആ സ്ത്രീകളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇവരെ രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാൻ പറ്റും. ഇവരുടെ പേരൊന്നും പറയുന്നില്ല. ആ പേര് പറഞ്ഞ് പുതിയ കുഴപ്പങ്ങളിൽ ചെന്ന് ചാടാനും ആഗ്രഹിക്കുന്നില്ല. ബാലയ്ക്ക് സ്ത്രീ വിഷയം ഉണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെയുണ്ട്. ഒരുപാട് വിഷയങ്ങൾ ഉണ്ട്. ഞാൻ അവിടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ അവിടെ പല സ്ത്രീകൾ വന്നു കേറുന്നത് എനിക്കറിയാം. ഇതൊക്കെ നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ പുറത്തുള്ള സെക്യൂരിറ്റിയോട് ഒന്ന് ചോദിച്ചു നോക്കിയാൽ മതി, അവിടെയുള്ള തമ്പി ചേട്ടൻ എന്ന് പറഞ്ഞ ഒരാളോട് ചോദിച്ചാൽ അറിയാം.

എലിസബത്ത് എത്ര ദിവസം കരഞ്ഞ് പുറത്തു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നറിയാമോ. പല സ്ത്രീകൾ കയറുന്നതും ഇതേപോലെ ഉപദ്രവിക്കുന്നതായിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ എനിക്ക് വിശദമായിട്ട് അറിയാം. എനിക്കെതിരെയും ഇഷ്ടംപോലെ പണി വച്ചിട്ടുണ്ട്. എലിസബത്തിനെ രണ്ടാമത് വിളിച്ചു കൊണ്ടുവന്ന് വലിയൊരു പ്രശ്നം ഒക്കെ ഉണ്ടായിരുന്നു. ഞാനും നിങ്ങളും ബാലയുമായി സുഹൃത്തുക്കളാണെന്ന് വിചാരിക്കു. ഇവിടെ ബാല ആദ്യം എന്നെ പറ്റിയുള്ള കുറ്റം നിങ്ങളോട് പറയും നിങ്ങളെപ്പറ്റിയുള്ള കുറ്റം എന്നോട് പറയും. ഇത് രണ്ടും പറഞ്ഞ് നമ്മളെ രണ്ടുപേരെയും തമ്മിൽ അടുപ്പിച്ചിട്ട് പുള്ളി നല്ലപിള്ള ചമയും. ബാല എന്നെ ദ്രോഹിച്ചതിന് ഒരു ഉദാഹരണം ഞാൻ പറയാം. ബാലയുടെ ആദ്യത്തെ ഭാര്യയെ നമുക്ക് അറിയാമല്ലോ. സ്വന്തം മകളുടെ ഒരു ഫോട്ടോ പോലും ബാലയുടെ ഫ്ലാറ്റിൽ ഇല്ല. ഈ കുട്ടിക്ക് കൊടുക്കാനുള്ള 12 ലക്ഷം കൊടുക്കാതെ ഇപ്പോൾ വഞ്ചനാ കേസിൽ കിടക്കുകയാണ്. പേപ്പർ തിരുത്തി കോടതിയെ വരെ ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമിക്കുന്ന ബാലയ്ക്ക് ഒരുപാട് ഗുണ്ടായിസം എറണാകുളത്തുണ്ട്. കേരളത്തിലും തമിഴ് നാട്ടിലും ഒരുപാട് ഗുണ്ടാ പടകളുമുണ്ട്.

ഫെയ്സ്ബുക്കിലും മറ്റും കണ്ടിട്ടുള്ള ബാലയുടെ ചാരിറ്റിയെപ്പറ്റി പറയാം. മേരി ചേച്ചിയെ (മോളി കണ്ണമാലി% ബാല സഹായിക്കുമ്പോൾ അയാൾ ആശുപത്രിയിൽ കിടക്കുകയാണ്. ഈ മേരി ചേച്ചിയുടെ മോൻ ഞാനുമായാണ് ബന്ധപ്പെടുന്നത്. മേരി ചേച്ചിയുടെ ഒരു കാര്യത്തിന് വേണ്ടി ഞാനാണ് പണം കൊടുത്തത്. മേരി ചേച്ചിയുടെ മകൻ 5000 രൂപ വാങ്ങിയിട്ടു പോയതിനു തൊട്ടുപിന്നാലെ ബാല എന്നോട് പറഞ്ഞത് “എടാ അവൻ എന്നെ പറ്റിക്കാണോടാ, ഇത്രയും കാശൊക്കെ ആകുമോ മെഡിസിന്, നീ ഒരു കാര്യം ചെയ്യ്, അവൻ തന്ന ലിസ്റ്റ് കൊണ്ട് പാലാരിവട്ടത്ത് സേവനയിൽ പോയി ഒന്ന് ചോദിച്ച് നോക്ക് എത്ര പൈസ ആകും എന്ന്”. അതിനു ശേഷം ആശുപത്രിയിൽ കിടക്കുമ്പോഴും ഈ മേരി ചേച്ചിയുടെ മോൻ എന്നെ പലവട്ടം വിളിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ബാലയുടെ പരിപാടി ഇതാണ്, നിങ്ങൾ വിഡിയോയുടെ മുമ്പിൽ നിൽക്കാൻ തയാറാണെങ്കിൽ നിങ്ങൾക്ക് ഒരു 10000 രൂപ തരും. അദ്ദേഹം ചാരിറ്റി ആണല്ലോ ചെയ്യുന്നേ, വളരെ ഉപകാരമാണ്. ഇന്നത്തെ കാലത്ത് ആരും 10 പൈസ സഹായിക്കാൻ ആരും തയാറാവില്ല, ബാല ചെയ്യുന്ന കാര്യം നല്ലതാണ് അദ്ദേഹം നല്ലൊരു മനുഷ്യനാണല്ലോ എന്ന് അന്നെനിക്ക് തോന്നിപ്പോയിട്ടുണ്ട്. പിന്നെയാണ് ട്രിക്ക് മനസ്സിലായത്. പരിപാടി എന്ന് പറഞ്ഞാൽ ചാരിറ്റി ഒന്നുമല്ല, ഇത് എലിസബത്ത് പല വിഡിയോയിലും പറഞ്ഞിട്ടുണ്ട്, ഒരു യുഎസ് ട്രിപ്പിനെപ്പറ്റി. പല സ്ഥലത്തു നിന്ന് ചാരിറ്റി എന്ന് പറഞ്ഞു വരുന്ന എമൗണ്ടിൽ നിന്നാണ് കാർഡ് തന്ന് ഞാൻ പണം പിൻവലിക്കാറുള്ളത്. ആ പണം കൊണ്ടാണ് ഇവിടെ മദ്യം വാങ്ങി കുടിക്കാറുള്ളത്. അപ്പൊ ഞാൻ ആലോചിച്ചു ദൈവമേ ഈ ചാരിറ്റി കാശിൽ നിന്നാണോ നമ്മൾ കുടിക്കുന്നത്, അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ഉപജീവനം നടക്കുന്നത്.

ഇനി പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നം. മലയാളത്തിൽ ഒരു ദിവസം ഒരു ലക്ഷം പ്രതിഫലവും തമിഴിൽ രണ്ടു കോടിയുമാണ് എന്നാണ് ഇയാൾ പറയുന്നത്. മലയാളത്തിൽ തന്നെ ഇയാളുടെ സിനിമ ആരും കാണുന്നില്ല. ഉണ്ണി മുകുന്ദന്റെ സിനിമയിൽ ഇയാൾക്ക് കിട്ടിയത് രണ്ടു ലക്ഷമാണ്, ഇയാൾ അത് പാടേ നിഷേധിച്ചു. കിട്ടിയില്ല എന്നാണു പറഞ്ഞത്. ഇദ്ദേഹത്തിന് കള്ളത്തരം പിടിക്കപ്പെടും എന്ന് ഉറപ്പായി കഴിഞ്ഞാൽ ഇദ്ദേഹം അപ്പൊ തന്നെ ഒരു പാട്ട് പാടും. ഇയാളുടെ എല്ലാ ഇന്റർവ്യൂ ശ്രദ്ധിച്ചിച്ചാലും അറിയാം ഇയാൾ പറഞ്ഞു തുടങ്ങുന്നത് ഒരു കാര്യമായിരിക്കും പറഞ്ഞു തീരുന്നതു ചാരിറ്റിയെപ്പറ്റിയും. സിനിമ വ്യവസായത്തിനെ പറ്റി പറയുമ്പോൾ ഇയാൾ കുഞ്ഞുണ്ടാവുന്നതിനെപ്പറ്റി ആണ് ചോദിക്കുന്നത്. വ്യക്തതയോ കാര്യങ്ങളോ ഒന്നും ഉണ്ടാവില്ല. ഇയാൾക്കെതിരെ ഒരു ചോദ്യചിഹ്നം വരുമ്പോൾ ഇയാൾ ഇതിനെ മറ്റു രീതിക്ക് തിരിച്ചുവിടുന്നതാണ് ഞാൻ ഞാൻ കണ്ടിട്ടുള്ളത്.

ആശുപത്രിയിലെ കരൾ സർജറിയുമായി ബന്ധപ്പെട്ടും എനിക്ക് ഒരുപാട് പറയാനുണ്ട്. ഇയാൾക്ക് കരൾ കൊടുത്ത ദാതാവ് കാശ് വാങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ വാങ്ങിയിട്ടുണ്ട്. പണം കൊടുത്താണ് അത് നടത്തിയിട്ടുള്ളത്. അതെനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടാണ് ഞാൻ പറയുന്നത് എന്റെ ജീവന് ഭീഷണി ഉണ്ടെന്ന്. കരൾ മാറ്റത്തിനുള്ള ബാലയുടെ പേപ്പര്‍ വർക്ക് െചയ്തതും ഞാനാണ്. ബാല ആശുപത്രിയിൽ കിടക്കുന്ന സമയത്തൊന്നും കോകില എന്ന് പറയുന്ന ഒരാളെ ആ ഏരിയയിൽ പോലും കണ്ടിട്ടില്ല. ആദ്യത്തെ 10 ദിവസം ഞാൻ മാത്രമേ ബാലയുടെ സഹായത്തിനായി ഉണ്ടായിരുന്നുള്ളൂ. അതിനുശേഷമാണ് തമിഴ്നാട്ടിൽ നിന്ന് ഒരു അസിസ്റ്റന്റ് പോലത്തെ 16 വയസ്സോ 17 വയസ്സുള്ള ഒരു പയ്യനെ കൊണ്ടുവന്നത്. അവനെ പിക്ക് ചെയ്യാൻ പോയത് ഞാൻ തന്നെയാണ്. അന്ന് ആരോഗ്യം വളരെ മോശമായ അവസ്ഥയാണ്. അപ്പോഴാണ് ഇദ്ദേഹം പറയുന്നത് കൊല്ലത്തൊരു ഉദ്ഘാടനമുണ്ടെന്ന്. ഡോകർമാർ പക്ഷേ പോകരുതെന്നു പറഞ്ഞു. ഈ പരിപാടിയുടെ പ്രതിഫലം മുഴുവൻ വാങ്ങിയതാണ്, അവിടെ പോയി വന്ന് തിങ്കളാഴ്ച അഡ്മിറ്റ് ആകാം എന്നു ബാല പറഞ്ഞു. അതിനുശേഷം ഞങ്ങൾ അവിടെ പോയി ആ പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവന്നു. ഇദ്ദേഹത്തിന് കൊടുക്കേണ്ട മെഡിസിനും കാര്യങ്ങളും എല്ലാം എടുത്തു കൊടുത്തുകൊണ്ടിരുന്നത് ഞാനാണ്. ആദ്യത്തെ രണ്ടു ദിവസം അയാൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ചു. മൂന്നാമത്തെ ദിവസം മദ്യപാനം തുടങ്ങി. മുന്തിയ മദ്യമാണ് കഴിക്കുന്നത്. അതിനുശേഷം ആ ഒരാഴ്ചയിൽ ബാല ഏകദേശം മൂന്ന് ഫുൾ കുപ്പി തീർത്തു. അതിനെ തുടർന്നാണ് ബാല പിന്നെ വീണ്ടും അഡ്മിറ്റ് ആകുന്നതും മാധ്യമങ്ങൾ എല്ലാം ഈ കാര്യം അറിയുന്നതും.

മാധ്യമങ്ങൾ ഒക്കെ ഉള്ള സമയത്തും അവിടെ എലിസബത്തിനെ ഹോസ്പിറ്റലിൽ കയറ്റരുത് എന്നാണ് ഇയാൾ പറഞ്ഞത്. എലിസബത്തിന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റീവ് ആണ്, ബാലയുടേതും ഓ പോസിറ്റീവ്. പക്ഷേ ബാലയ്ക്കു വേണ്ടത് ഒരു വേലക്കാരിയെ ആയിരുന്നു. ‘‘എടി നീ എന്നെ വന്നു നോക്ക്, എന്റെ സ്വത്തും കാര്യങ്ങളും, പാലാരിവട്ടം ഫ്ലാറ്റും നിന്റെ പേരിൽ എഴുതി വയ്ക്കാം’’ എന്ന് ബാല പല സ്ത്രീകളോടും പറഞ്ഞിട്ടുണ്ട്. ഇയാൾക്ക് പല സ്ത്രീകളുമായി ബന്ധമുണ്ട്. പല ആളുകളോടും ഒരേ ഡയലോഗ് ആണ് പറയുന്നത്. അത് അയാളുടെ പേഴ്സനൽ ലൈഫ് ആണ്, അയാൾക്ക് മറ്റു വ്യക്തികളായിട്ട് ബന്ധം ഉണ്ടാവാം, കുടിക്കാം ഇതൊക്കെ ഞാൻ അന്വേഷിക്കേണ്ട കാര്യമില്ല. അയാളുടെ ഫ്ലാറ്റില്‍ പെണ്ണുങ്ങളെ കേറ്റുന്നതിന് എനിക്ക് എന്താ പറയാൻ പറ്റുക.

അയാൾ പറഞ്ഞ പ്രകാരം ഞാൻ അവിടെ ഇരിക്കുന്നതാണ്. ബാലയ്ക്കു വേണ്ടി അയാൾ പറഞ്ഞ പ്രകാരം ഒരു കഥയൊക്കെ എഴുതി വച്ചിട്ടുണ്ടായിരുന്നു. ബാലയെ ഹൈപ്പ് ചെയ്ത് നന്മയുടെ നിറകുടമായി, സ്ത്രീകളുടെ സംരക്ഷകനായി, സ്ത്രീകളെ എല്ലാം ചീത്തയായി ചിത്രീകരിച്ച് നായകനെ പാവമായി കാണിക്കുന്ന ഒരു കഥ ആണ് എഴുതിയത്. ഒരു 10 സീൻ എഴുതി കൊടുത്തിട്ടുണ്ട്. ഈ 10 സീൻ എഴുതിയതിന് ഇയാൾ ഇയാളുടെ അമ്മയെ വിളിച്ച് പൂജാമുറിയുടെ മുന്നിൽ വച്ച് എനിക്കൊരു 4000 രൂപ തന്നു. അതോടുകൂടി തന്നെ എനിക്ക് മനസ്സിലായി ഇതൊന്നും നടക്കുന്ന പരിപാടിയല്ല എന്ന്. ഡോണറിന് കൊടുക്കാനുള്ള പൈസ പോലും കൊടുക്കാൻ ബാലയുടെ കയ്യിൽ ഇല്ല. ഇതെല്ലാം ചെയ്തത് സിരുത്തെ ശിവ ആണ്. ബാലയുടെ ചേട്ടൻ. ആ സാറിനെ എനിക്ക് വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിനെ എനിക്ക് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്, സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. അതൊക്കെ മാത്രമേ ഈ ബന്ധം കൊണ്ട് വലിയൊരു ഗുണമായി കാണുന്നുള്ളൂ.

അന്നു ആശുപത്രിയിൽവച്ച് പാവം എലിസബത്തിനെ കണ്ടപ്പോൾ ഞാൻ ശരിക്കും ചോദിച്ചു ‘നിങ്ങൾക്ക് വട്ടുണ്ടോ’ എന്ന്. അപ്പൊ അവർ ചോദിച്ചു അതെന്താ അങ്ങനെ ചോദിച്ചത്. ഞാൻ പറഞ്ഞു, നിങ്ങളെ പറ്റി എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതൊക്കെയാണ് എന്ന്. വട്ടുള്ള ഒരാളോ, അല്ലെങ്കിൽ ഈ ബാല പറയുന്നതുപോലെ കാശിന് വേണ്ടിയിട്ടുള്ള ഒരാളാണെങ്കിൽ ആ സ്ത്രീ ആ സമയത്ത് അവിടെ വന്നു നിൽക്കേണ്ട കാര്യമുണ്ടോ എലിസബത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഡോക്ടർ ഇവിടെ നിൽക്കണ്ട, ഇയാൾ ഫ്രോഡാണ്, നിങ്ങളുടെ ആവശ്യം കഴിയുമ്പോൾ അവസാനം നിങ്ങളെ വലിച്ചെറിയും എന്ന്. അവയവദാനത്തിന് ഒരുപാട് നൂലാമാലകൾ ഉണ്ട്. ഈ ഡോക്ടർമാരോടൊപ്പം ഞാൻ, എലിസബത്ത്, പിന്നെ ബാലയുടെ സുഹൃത്തായ ഒരു സിനിമാ താരം, ബാലയുടെ ചേട്ടൻ ശിവ, ബാലയുടെ ചേച്ചി വിഡിയോ കോളിൽ വന്നു. അന്ന് ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നു. അവസാനം ആ ഡോക്ടറോട് ചേച്ചി ചോദിച്ചത്, ഈ ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാൽ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടോ? സാറിന്റെ അനിയനാണ് ഇങ്ങനെ ഒരു ഇഷ്യൂ വരുന്നതെങ്കിൽ സർ എന്തു ചെയ്യും എന്നാണ്. ആ ഡോക്ടർ പറഞ്ഞു ഞാൻ ഓപ്പറേറ്റ് ചെയ്യും. അപ്പോൾ തന്നെ ചേച്ചി പറഞ്ഞു, സർ സർജറി ധൈര്യമായി ചെയ്തോളൂ എന്ന്. ഈ പണമൊക്കെ കൈമാറിയത് ചെന്നൈയില്‍ വച്ചാണ്. 25 ലക്ഷം ആണ് ഡോണർക്ക് കൊടുത്തത്. പല രാഷ്ട്രീയക്കാരുടെയും സഹായത്തോട് കൂടിയാണ് പല പേപ്പർ വർക്കും ചെയ്തിട്ടുള്ളത്. കാരണം ഈ ഡോണറിനെ ഇവർക്ക് യാതൊരു പരിചയവുമില്ല. ഒരു പരിചയവുമില്ലാത്ത ഒരാളാണ് കരൾ കൊടുക്കാൻ വന്നത്. ഞാൻ ആണ് ഇതു ചെയ്യുന്നതെങ്കിൽ ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് കരൾ കൊടുക്കില്ല. എത്ര കാശ് കിട്ടിയാലും കൊടുക്കില്ല, കാരണം അത് അത്രയും ക്രിട്ടിക്കൽ ആയ സർജറി ആണ്. ഈ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും പിന്നെ ഉണ്ടാകും എന്നൊന്നും ഒരു ഉറപ്പുമില്ല.

ഈ ഡോണർ വന്നിരുന്ന് ഇപ്പോൾ പറയുന്നത് പണമൊന്നും വാങ്ങിയിട്ടില്ല, ബാല സർ എന്നെ സഹായിച്ചിട്ടുണ്ട് എന്നൊക്കെയാണ്. അത് പിന്നെ അങ്ങനെ അല്ലേ പറയു. ഇത് എനിക്ക് തെളിയിക്കാൻ പറ്റില്ല. പക്ഷേ ഇതൊക്കെ നടന്ന സംഭവങ്ങളാണ്. ഡോണറിന്റെ പേപ്പർ വർക്കുകൾ ചെയ്തത് ബാലയുടെ സുഹൃത്തായ സിനിമ നടൻ ആണ്. ഇതിൽ ശരിക്കും നല്ല രീതിയിലുള്ള എല്ലാത്തരം തട്ടിപ്പും നടന്നിട്ടുണ്ട്. ഇത് എവിടെ വേണമെങ്കിലും തുറന്നു പറയാനും ഞാൻ തയാറാണ്. ഇത് എലിസബത്തിന് അറിവുള്ളതാണ്, ഒട്ടുമിക്ക ആൾക്കാർക്കും അറിയാം. എന്തിനാണ് 2023ലെ പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഒക്കെ കളഞ്ഞ് ഇയാളോടൊപ്പം ഇരുന്നത് എന്ന്, ഇപ്പോൾ എനിക്ക് തോന്നുന്നു. ഇതൊക്കെ അറിയാനും ചിലപ്പോൾ ഇത് നിങ്ങളോട് ഷെയർ ചെയ്യാനും വേണ്ടിയായിരിക്കാം. കർമ എന്നൊക്കെ പറയില്ലേ, ഒരു കാരണം ചിലപ്പോൾ അതായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കിനി ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ വരുന്ന വിഡിയോയിൽ എല്ലാം പറയും, എന്റെ ചാനൽ പോകുമോ എന്ന് അറിയില്ല, ഇനി ഞാൻ ഉണ്ടാകുമോ എന്ന് അറിയില്ല, ഇത് എവിടെയും പറയാൻ ഞാൻ തയാറാണ്.’’

Leave a Reply

Your email address will not be published. Required fields are marked *