Your Image Description Your Image Description

മുംബൈ: ഭാര്യയുടെ തലയറുത്ത് സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ചയാൾ പിടിയിൽ. ബംഗാൾ സ്വദേശി ഹരീഷ് ഹിപ്പാർഗി (49)യാണ് ഭാര്യ ഉത്പല ഹിപ്പാർഗിയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായത്. രണ്ടുമാസം മുമ്പാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ തലയറുത്ത് സ്യൂട്ട്കേസിലാക്കി വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ സ്യൂട്ട്കേസ് കണ്ടെത്തിയത്.

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസ് കുട്ടികൾ കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചതോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്റ്റിലായ ഭർത്താവ് ഹരീഷ് സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഹരീഷും ഉത്‌പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്റ്റിലെ റഹ്മത് നഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസായിരുന്നു ഇവർ നടത്തിയിരുന്നത്. ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി സ്യൂട്ട്കേസിൽ നിന്നും ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടിവള്ളിയായത്.

Leave a Reply

Your email address will not be published. Required fields are marked *