Your Image Description Your Image Description

ജോഷി വെള്ളിത്തല രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുത്ത് എന്ന ചിത്രം മാര്‍ച്ച് 21 ന് തിയറ്ററുകളില്‍. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ ആണ് തിരുത്തിന്‍റെ നിര്‍മ്മാണം. കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയായ ഇരിട്ടി, പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം പ്രദേശത്തെ പള്ളി വികാരി ഫാ. എയ്ഷൽ ആനക്കല്ലിൽ, പി സന്തോഷ്‌ കുമാർ എംപി എന്നിവർ അഭിനയിച്ചിരിക്കുന്നു.

വന്യമൃഗശല്യമുള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രതിസന്ധി, ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതുമാണ് കഥാസാരം. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റ മേഖലയായ ഇരിട്ടി-പടിയൂർ ഗ്രാമത്തിലെ വിവിധ മേഖലകളിലാണ് കഥ നടക്കുന്നത്.

അലൻസാജ്‌, നിമിഷ റോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്‌, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം.ജോളി, രാജൻ ചിറമ്മൽ, മുകുന്ദൻ പി. വി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മനു ബെന്നി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്, ബി.ജി.എം, ടൈറ്റിൽ ഡിസൈനിങ് എന്നിവ ചെയ്തിരിക്കുന്നത് സുബിൻ മാത്യുവാണ്.

Leave a Reply

Your email address will not be published. Required fields are marked *