Your Image Description Your Image Description

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി. രണ്ടര മാസത്തിനിടെ 18 വ്യാജ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം.

ഇതുൾപ്പെടെ ആരോഗ്യവകുപ്പ് കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങളുടെ എണ്ണം 3,142 ആയി. വ്യാജ മരുന്നുകൾ, ഡയറ്ററി സപ്ലിമെന്റുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയുടെ പട്ടിക അപ്ഡേറ്റ് ഡിഒഎച്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല ഉൽപന്നങ്ങളും നേരിട്ടും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വിൽപന നടക്കുന്നത്.

ഫോഴ്സ്, ബ്ലാക്ക് ഹോഴ്സ്, റോയൽ ഹണി, ഹണി എക്സ്ട്രാ സ്ട്രെങ്ത്, സ്റ്റിഫ് റോക്ക് ഗോൾഡ്, റാജിങ് ബുൾ 50000, സൂപ്പർ റിനോ ഗോൾഡ്, റിനോ 25 ഹണി, ഫ്ലവർ പവർ, ക്വാഡ്രജൻ ടെസ്റ്റോലോൺ, സ്റ്റെനാബോളിക്, പിങ്ക്സ് ഫാഷൻ ഫെയർ ക്രീം, ഹാഡോ ലാബോ ഗോക്യുജുൻ ഹട്ടോമുഗി, നിയോപ്രോസോൺ ക്രീം തുടങ്ങിയ വ്യാജ ഉൽപന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *