Your Image Description Your Image Description

അ​മീ​റാ​ത്ത്-​ബൗ​ഷ​ർ പ​ർ​വത പാ​ത​യി​ൽ ഉ​യ​ര നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ൾ സ്ഥാ​പി​ക്കാനൊരുങ്ങി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. നാ​ലു വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഡി​സൈ​ൻ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ക​രാ​റു​കാ​രി​ൽനി​ന്ന് മു​നി​സി​പ്പാ​ലി​റ്റി ബി​ഡ്ഡു​ക​ൾ ക്ഷ​ണി​ച്ചു. പ​ർ​വ​ത പാ​ത​യി​ൽ പ​തി​വാ​യി വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ചും ഹെ​വി ഡ്യൂ​ട്ടി ട്ര​ക്കു​ക​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടാ​റു​ണ്ട്.

അ​തി​നാ​ൽ അ​മീ​റാ​ത്ത്-​ബൗ​ഷ​ർ വി​ലാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് തു​ര​ങ്ക പാ​ത പോ​ലു​ള്ള ഒ​രു സ്ഥി​രം പ​രി​ഹാ​ര​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. തു​ര​ങ്ക പ​ദ്ധ​തി​ക്കാ​യി ഈ ​വ​ർ​ഷം അ​നു​ബ​ന്ധ ടെ​ൻ​ഡ​ർ പ്ര​ഖ്യാ​പി​ക്കും. സ​ര്‍ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി​യി​ൽ മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ, ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കും. 2.6 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും തു​ര​ങ്ക​പാ​ത​യു​ടെ നീ​ളം. ത​ല​സ്ഥാ​ന​ത്തെ ഗ​താ​ഗ​തക്കുരു​ക്ക​ഴി​ക്കു​ന്ന​തി​നും പാ​ത ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *