Your Image Description Your Image Description

ഇ​ത്തി​ഹാ​ദ് സാ​റ്റ് റ​ഡാ​ർ ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ക്കാ​ൻ സാ​ധി​ച്ച​തി​ന് യു.​എ.​ഇ​യെ ഒ​മാ​ൻ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) അ​ഭി​ന​ന്ദി​ച്ചു.​മേ​ഖ​ല​യി​ലെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷണ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന കു​തി​ച്ചു​ചാ​ട്ട​മാ​യി ഈ ​നേ​ട്ട​ത്തെ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു.ഇ​ത്തി​ഹാ​ദ്-​സാ​റ്റ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ലെ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് സ്‌​പേ​സ് സെ​ന്റ​റി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സ​യും നേ​രു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 10.43ന്​​ ​യു.​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ വാ​ൻ​ഡ​ൻ​ബ​ർ​ഗ്​ സ്​​പേ​സ്​ ​ ബേ​സി​ൽ​നി​ന്ന്​​ സ്​​പേ​സ്​ എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റി​ലാ​ണ്​ റ​ഡാ​ർ സാ​റ്റ​ലൈ​റ്റ്​ വി​ക്ഷേ​പി​ച്ച​ത്. യു.​എ.​ഇ​യു​ടെ നി​ല​വി​ലു​ള്ള ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ ശൃം​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​താ​ണ്​ ഇ​ത്തി​ഹാ​ദ് സാ​റ്റ്. 220കി.​ഗ്രാം തൂ​ക്ക​മു​ള്ള സി​ന്ത​റ്റി​ക് അ​പേ​ർ​ച്ച​ർ റ​ഡാ​ർ അ​ഥ​വാ എ​സ്.​എ.​ആ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന സാ​റ്റ​ലൈ​റ്റാ​ണ്​ ഈ ​കൃ​ത്രി​മോ​പ​ഗ്ര​ഹം. എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും രാ​ത്രി​യും പ​ക​ലും ഉ​യ​ർ​ന്ന കൃ​ത്യ​ത​യോ​ടെ ഭൂ​മി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള​താ​ണ് പു​തി​യ ഉ​പ​ഗ്ര​ഹം.

Leave a Reply

Your email address will not be published. Required fields are marked *