Your Image Description Your Image Description

നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ പിആർ ടീം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും അവര്‍ അറിയിച്ചു.

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളിൽ നിന്ന് ഇട​വേളയെടുത്തുവെന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെയൊക്കെ തള്ളിയ മമ്മൂട്ടി ടീം കിംവദന്തികൾ പരത്തരുതെന്നും, റമദാൻ വ്രതത്തിലായതിനാലാണ് തുടർച്ചയായ ഷൂട്ടിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നും വ്യക്തമാക്കി.

’പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. റമദാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും’ നടന്റെ പിആർ ടീം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *