Your Image Description Your Image Description

ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക് പരിക്കേറ്റ് പിന്‍മാറിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയാത്. ഇതോടെ ഉമ്രാന്‍ മാലിക്കിന്‍റെ പകരക്കാരനായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കരിയയെ കൊല്‍ക്കത്ത ടീമിലെത്തിച്ചു.

2021 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്മീറിൽ നിന്നുള്ള പേസറായ ഉമ്രാൻ മാലിക്.മണിക്കൂറിൽ 150 കിമീ വേ​ഗതയിലുള്ള പന്തുകൾ തുടർച്ചയായി എറിഞ്ഞാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്തെ താരത്തിന്റെ വേ​ഗം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് താരത്തിന് പരിക്കേറ്റത്. ഇതിനകം മാലിക് 8 ടി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ കൊല്‍ക്കത്തയെ ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇത്തവണ ടീമിനൊപ്പമില്ല. ഹര്‍ഷിത് റാണയായിരിക്കും ആന്‍റിച്ച് നോര്‍ക്യക്കൊപ്പം ന്യൂബോൾ പങ്കിടുക എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *